Image

മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 October, 2011
മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി
ഡാസ് : മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ (മെന്റ്) പതിനാലാമത് വാര്‍ഷിക സമ്മേളനം മെന്റ് ഫെസ്റ്റ് 2011 വര്‍ണാഭമായ വിവിധ കലാ - സാംസ്‌കാരിക പരിപാടികളോടെ ഡാസില്‍ നടന്നു. 22 ശനിയാഴ്ച സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വൈകിട്ട് ആറു മുതല്‍ പതിനൊന്ന് വരെയായിരുന്നു പരിപാടികള്‍.

1988 ല്‍ ആരംഭിച്ച നോര്‍ത്ത് ടെക്‌സസിലെ മലയാളി എന്‍ജിനീയേഴ്‌സിന്റെ സംഘടനയാണ് മെന്റ്. പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമായി കരിയര്‍ പ്രോഗ്രാമുകളും സേവനങ്ങളും നടത്തി മെന്റ് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

മുന്നൂറോളം മെന്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മെന്റ് ഫെസ്റ്റില്‍ പങ്കെടുത്തു. മെന്റിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ കലാവൈഭവം കാഴ്ചവയ്ക്കാനുള്ള വേദി കൂടിയായി മെന്റ് ഫെസ്റ്റ് 2011. മീന, നിബു, മിനി, ശ്യാം, രോഷിനി മേനോന്‍ എന്നിവര്‍ കൊറിയോഗ്രഫി നിര്‍വഹിച്ച വിവിധ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി.

മനോജ് കൃഷ്ണന്‍ അവതരിപ്പിച്ച മാജിക് ഷോ - ഇലൂഷന്‍ 2020 അവതരണ മികവുകൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി.

കേരളത്തിലെ നിര്‍ധനരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തമാകുന്ന സ്‌കോളര്‍ഷിപ് ഡ്രൈവ് 2011 - 12 പ്രൊജക്ടിന്റെ കിക്കോഫും ചടങ്ങില്‍ നടന്നു. ആദ്യഘട്ടത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് ബിടെക് പഠനത്തിനാവശ്യമായ മുഴുവന്‍ സഹായവും മെന്റ് നല്‍കും. പദ്ധതിയുടെ വിശദാംശങ്ങളെ പറ്റി രാജന്‍ ചിറയില്‍ ചടങ്ങില്‍ വിശദീകരിച്ചു.

മെന്റ് പ്രസിഡന്റ് ഡോ. അരുണ്‍കുമാര്‍ സ്വാഗതവും സെക്രട്ടറി ജോസഫ് കാട്ടാംപള്ളി നന്ദിയും പ്രകാശിപ്പിച്ചു. നിബു പോള്‍, സോഫിയ ജോര്‍ജ് എന്നിവര്‍ അവതാരകരായി. ഡിന്നര്‍, ഗാനമേള എന്നിവയോടെ പരിപാടികള്‍ സമാപിച്ചു. മനോജ് കൃഷ്ണന്‍, പ്രഭു, സുധീര്‍ നായര്‍, രാജീവ് കുലം, അഞ്ജന നായര്‍, മീന, നിബു, ജോര്‍ജ് ബോട്രി, സഞ്ജയ്, ശ്വേത മേനോന്‍, അയന പ്രസാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.സംഘടനയുടെ വൈബ്‌സൈറ്റ്.:
www.meant.org
മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി മെന്റ് ഫെസ്റ്റ് 2011: ഡാളസില്‍ മലയാളി എന്‍ജിനീയേഴ്‌സിന്റെ വാര്‍ഷികാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക