Image

“ഭാഷയ്‌ക്കൊരു ലാന”

ജോസ് കാടാപുറം Published on 27 October, 2011
“ഭാഷയ്‌ക്കൊരു ലാന”
ന്യൂയോര്‍ക്കിലെ ടൈന്‍ അവന്യൂവിലെ മനോഹരമായ ഹാളില്‍ ഇക്കഴിഞ്ഞ വെള്ളി, ശനി (21,22) ദിവസങ്ങളില്‍ നടന്ന "ലാന സമ്മേളനം" ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയിലെ ഒരു നാഴികകല്ലാവുകയായിരുന്നു….14 വര്‍ഷം മുമ്പ് ജന്മം കൊണ്ട് ഈ സംഘടനയുടെ 8-ാമത് കണ്‍വന്‍ഷനുകളെക്കാള്‍ മെച്ചമാണെന്ന് പറയാതെ വയ്യ….പ്രസി.തെക്കെമുറിയും, സെക്രട്ടറി സാംസി കൊടുമണും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ വാസുദേവ് പുളിയ്ക്കലും മുന്‍ പ്രസിഡന്റുമാരായ ജോസഫ് മ്പിമഠം, മനോഹര്‍ തോമസ്, പീറ്റര്‍ നീണ്ടൂര്‍ , ഷാജന്‍ ആനിത്തോട്ടം, റിനി മാമ്പലം കൂടാതെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്ന് എത്തിയുട്ടുള്ള വളരെ പ്രശസ്തരായ എല്ലാ എഴുത്തുകാരും ഭാഷാസ്‌നേഹികളും കൂടി സ്‌നേഹ സൗഹൃദത്തിന്റെയും മലയാള ഭാഷ, സാഹിത്യം ഇവയില്‍ മാത്രം ഊന്നികൊണ്ടുള്ള ഒരു "സാഹിത്യ ശിബിരം" തന്നെ കെട്ടിപൊക്കുകായയിരുന്നു ലാനസമ്മേളനം…

ശ്രീമതി മാനസിയും, അഡ്വ.യൂനസ് കുഞ്ഞും കോണ്‍ഫറന്‍സില്‍ മുഖ്യപ്രസംഗം നടത്തി സംസാരിക്കുമ്പോള്‍ തന്നെ അനുവാചകര്‍ എഴുത്തിന്റെയും വായനയുടെയും ലോകത്താകെ നടന്നു നീങ്ങുകയായിരുന്നു. ഏത് നാട്ടില്‍ നമ്മള്‍ ജീവിക്കുമ്പോഴും ആ നാടിന്റെ അനുഭവങ്ങള്‍ അവിടെ ജീവിച്ച് തീര്‍ത്ത സ്‌നേഹത്തിന്റെയും ദുഃഖത്തിന്റെയുമായ യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാണിക്കുമെങ്കില്‍ ഒരു പക്ഷേ നമ്മുടെ സൃഷ്ടികള്‍ കൂടുതല്‍ ഉദാത്തമാകുമെന്ന് മാനസി പറഞ്ഞപ്പോള്‍ , യൂനസ് കുഞ്ഞ് തന്റെ യാത്രവിവരണ ഗ്രന്ഥങ്ങളും വിവരസംബന്ധമായ പുസ്തകങ്ങളും ഭാഷാ ഇന്‍സ്റ്റിട്യൂട്ട് വഴി ചൂടപ്പം പോലെ വിറ്റ കഥ ഇവിടുത്തെ എഴുത്തുകാര്‍ക്ക് വലിയ പ്രചോദമായി. 30  രാജ്യങ്ങള്‍ സന്ദര്‍ശിച്ച്, യാത്രാ പുസ്തകങ്ങള്‍ എഴുതിയ യൂനസ് കുഞ്ഞിന് പുറമെ 50-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചാക്കോ
മണ്ണാര്‍ക്കാട്ടിലും ലാന സമ്മേളനത്തിലെത്തിയതോടെ രണ്ടു പ്രശസ്ത സഞ്ചാര സാഹിത്യക്കാരന്മാര്‍ ഒന്നിക്കുന്ന വേദിയായി ലാന സമ്മേളനം മാറി.
ജെ.മാത്യൂസും എ.കെ.ബി പിള്ളയും ലാനാ ഭാരവാഹികളും പ്രസംഗിച്ചു. വരും വര്‍ഷങ്ങളില്‍ അമേരിക്കയിലെ എഴുത്തുകാരില്‍ നിന്നും വളരെ ശ്രേഷ്ഠമായ രണ്ടു കൃതികളെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞു കൊണ്ട് എ.കെ.ബി. പിള്ള ആശംസിച്ചു- കാത്തിരിക്കുക, ധ്യാനിക്കുക, ഉപവസിക്കുക എന്ന 'ഹെര്‍മന്‍ ഹസ്സ
യുടെ' നോവലിലെ പ്രസക്തഭഗങ്ങള്‍ ഓരോ എഴുത്തുകാരനും ശ്രദ്ധിക്കേണ്ടതാണ് എന്ന് ജോസ് കാടാപ്പുറം തന്റെ ആശംസാപ്രസംഗത്തില്‍ പറയുകയുണ്ടായി.
വെള്ളിയാഴ്ച രണ്ടാം പകുതിയില്‍ കാവ്യസന്ധ്യ തുടകുകയായി…കാവ്യസന്ധ്യയില്‍ മോഡറേറ്റര്‍ മുന്‍ ലാന പ്രസിഡന്റ് പീറ്റര്‍ നീണ്ടൂരായിരുന്നു..

“ഇനിയൊരു ജന്മമെനിക്കുണ്ടാകുമെങ്കില്‍
ശ്വാനനാക്കിയിടണേ  ബ്രഹ്മദേവാ
മറ്റെങ്ങുമായിടല്ലി ജന്മമീഭൂമിയില്‍
പറ്റിച്ചിടണ മമേരിക്കയില്‍ ”

എന്ന കവിതാ വരികളിലൂടെ പീറ്റര്‍ നീണ്ടൂര്‍ തുടക്കം കൂവിച്ചപ്പോള്‍ ജയന്‍ കെസിയും, സന്തോഷ് പാലയും, വാസുദേവ് പുളിയ്ക്കലും, ഡോ.ഷീലയും, ജോസ് ചെരുപ്പുറം, എബ്രഹാം തെക്കേമുറി, ജേക്കബ് പനയ്ക്കല്‍, നീനാ പനയ്ക്കല്‍ , ത്രേസ്യാമ്മാ നാടാവള്ളി, ഡോ. കുഞ്ഞാപ്പൂ ഇവരുടെ രചനകളിലൂടെ കാവ്യസന്ധ്യയില്‍പ്പെട്ടവര്‍ കവിതയുടെ വിസ്തൃത ലോകം തുറന്നിട്ടു.

നല്കിയ കഥകളെ താന്‍ എഴുതിയിട്ടുള്ളൂ എന്ന് സി.എം.സി. പറഞ്ഞുനിര്‍ത്തി. പ്രകൃതി വര്‍ണ്ണനകള്‍ക്ക് തനിക്ക് കഴിയാറില്ലെന്നും കഥാകാരന്‍
പറഞ്ഞു.
എം.സുകുമാരന്റെ കഥകളെ മുന്‍നിര്‍ത്തി സാംസി കൊടുമണ്‍ സംസാരിച്ചു..

സ്വന്തം ബലിക്കുവേണ്ടി അറവുശാല നിര്‍മ്മിച്ച കഥ പറഞ്ഞ ശിഹാബുദീന്റെ കഥാഭാഗത്തിലെ-'പരമകാരുണ്യകനായ നാഥ കണ്ഠനാളത്തില്‍ കത്തി ആഴ്ന്നിറങ്ങുമ്പോള്‍ ബോധം മറയുമെന്ന കേട്ടറിവ് സത്യമാകണേ' കഥയുടെ രഹസ്യ ചെപ്പ് തുറന്ന് മനോഹര്‍ തോമസ് ചര്‍ച്ച അവസാനിപ്പിച്ചു.

ഡോ.സാറാ ഈശോയുടെ ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മത്തില്‍ ഡോ.എം.വി. പിള്ളയുടെ പ്രസംഗവും സാറാ ഈശോയുടെ നന്ദി പ്രസംഗവും ഉണ്ടായിരുന്നു.

നോവല്‍ ചര്‍ച്ചയ്ക്ക് ജോസഫ് നമ്പിമഠവും, ഷാജന്‍ ആനിത്തോട്ടവും നേതൃത്വം നല്‍കി. ശനിയാഴ്ച ഉച്ചയോടെ ചെറുകഥാ ചര്‍ച്ച ആരംഭിച്ചു. മനോഹര്‍ തോമസ് നേതൃത്വം നല്‍കിയ മറ്റൊരു മഹാ പ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു. സി.എം.സി.യും, ജെ.മാത്യൂസും സാംസി കൊടുമണും ജേക്കബ് തോമസും ചര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നവരെ കഥാരചയുടെ വിവിധ വശങ്ങളെ തങ്ങള്‍ അവലംബിക്കുന്ന രീതി ഓര്‍മ്മിപ്പിക്കുകയായിരുന്നു.
2008ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ “കൊമാല” എന്ന കഥയിലൂടെ ജെ.മാത്യൂസ് നല്‍കിയ പ്രസംഗം പ്രഭാഷണകലയുടെ മനോഹാരിത നിറഞ്ഞതായിരുന്നു ....”തന്റെ കുട്ടിക്കാലത്തെ വീട്ടില്‍ നിന്ന് റെയില്‍ പാളത്തിലൂടെ കൂവിപാഞ്ഞു വരുന്ന ട്രെയിനിന്റെ ഒച്ച കേട്ടിട്ടും കൂസലില്ലാതെ പാലത്തിലൂടെ നടന്നു നീങ്ങിയപ്പോള്‍ അടുത്തുള്ള പാടത്തില്‍ നിന്ന് വൃദ്ധന്‍ വിളിച്ചിട്ട് പറഞ്ഞു
മോനേ ട്രെയിന്‍ അകലെനിന്ന് വരുമ്പോള്‍ പാലം കടക്കരുതെന്ന്. ഏതെങ്കിലും കാരണവശാല്‍ കാല്‍ വഴുതിയാല്‍ നമ്മുക്ക് എഴുന്നേറ്റ് ഓടാന്‍ പോലും അവസരം കിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയ കഥ..
ജീവിതാനുഭവങ്ങള്‍ ലാനസമ്മേളനത്തിലെ ഏറ്റവും നല്ല പ്രസംഗങ്ങള്‍ ആയിരുന്നു. രണ്ടു ക്യാന്‍സര്‍ ഡോക്ടര്‍മാരുടെ ഭാഷാ സ്‌നേഹം അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്..

ഈ വര്‍ഷത്തെ ലാന സാഹിത്യ അവാര്‍ഡുകള്‍ കവിതയ്ക്ക് ജോസഫ് നമ്പിമഠത്തിനും നോവലിന് നീനാ പനയ്ക്കലിനും ചെറുകഥയ്ക്ക് സിഎംസിക്കും ലാന പ്രസിഡന്റ് എബ്രഹാം തെക്കേമുറി നല്‍കി. പുതിയ വര്‍ഷത്തെ പ്രസിഡന്റ് വാസുദേവ് പുളിയ്ക്കലും സെക്രട്ടറി ഷാജന്‍ ആനിത്തോട്ടവും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സാംസി കൊടുമണും തെരഞ്ഞെടുക്കപ്പെട്ടു.
“ഭാഷയ്‌ക്കൊരു ലാന”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക