Image

എയര്‍ ട്രാനില്‍ യാത്ര വേണ്ടി വന്നേക്കുമോ? തടി കുറച്ചോളൂ!

ജോര്‍ജ്ജ് തുമ്പയില്‍ Published on 27 October, 2011
എയര്‍ ട്രാനില്‍ യാത്ര വേണ്ടി വന്നേക്കുമോ? തടി കുറച്ചോളൂ!
ന്യൂയോര്‍ക്ക് : അടുത്ത വര്‍ഷം നിങ്ങള്‍ക്ക് എയര്‍ ട്രാനില്‍ യാത്ര വേണ്ടി വന്നേക്കുമോ? തടി കൂടുതലുള്ള ശരീരമാണോ നിങ്ങളുടേത്? എങ്കില്‍ ഇപ്പോഴേ തടി കുറച്ചു തുടങ്ങിക്കോളൂ. അല്ലെങ്കില്‍ വിമാനയാത്രയ്ക്ക് ചെലവേറും. തടിയന്‍ യാത്രക്കാര്‍ക്കെതിരെ എയര്‍ ട്രാന്‍ നിലപാട് കര്‍ക്കശമാക്കുന്നതായണ് വിവരം.

സൗത്ത് വെസ്റ്റ് എയര്‍ലൈനാണ് ഇത്തരമൊരു നിലപാടെടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ശ്രദ്ധ നേടിയത്. ക്ലര്‍ക്‌സ് ഡയറക്ടര്‍ കെവിന്‍ സ്മിത്തിനെ തടി കൂടുതലെന്ന പേരില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍, 2010 ല്‍ ഓക്‌ലന്‍ഡ് - ബര്‍ബങ്ക് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹം പിന്നീട് 65 പൗണ്ട് കുറച്ചു. സൗത്ത് വെസ്റ്റ്, തങ്ങളുടെ എയര്‍ ട്രാന്‍ കമ്പനിയിലും അടുത്ത മാര്‍ച്ച് മുതല്‍ ഇതേ നയം നടപ്പാക്കുകയാണ്.

എയര്‍ലൈന്റെ സീറ്റിന് പാകമല്ലാത്തത്ര വണ്ണമുള്ള യാത്രക്കാര്‍ രണ്ടാമതൊരു സീറ്റിനു കൂടി പണം നല്‍കി സീറ്റ് തരപ്പെടുത്തണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. അടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്യുന്നവരുടെ പരാതിയാണ് തടിയന്മാര്‍ക്കെതിരെ ഇത്തരമൊരു തീരുമാനത്തിന് എയര്‍ട്രാനെ പ്രേരിപ്പിച്ചത്. അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരില്‍ അമിതവണ്ണമുള്ളവരുടെ സംഖ്യ ഏറുന്നതും ഈ തീരുമാനത്തിന് കാരണമാണ്.
എയര്‍ ട്രാനില്‍ യാത്ര വേണ്ടി വന്നേക്കുമോ? തടി കുറച്ചോളൂ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക