Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ നവോന്മേഷം പകരും: മറിയാമ്മ പിള്ള

Published on 03 December, 2013
ഫൊക്കാനാ കണ്‍വന്‍ഷന്‍ നവോന്മേഷം പകരും: മറിയാമ്മ പിള്ള
ന്യൂയോര്‍ക്ക്‌: അടുത്തവര്‍ഷം ജൂലൈയില്‍ ചിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍ പ്രത്യേക അനുഭവമായിരിക്കുമെന്നും അതു നഷ്‌ടപ്പെടുത്തരുതെന്നും ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള. പങ്കെടുക്കുന്നവര്‍ മനസും വയറും നിറഞ്ഞുതന്നെയായിരിക്കും മടങ്ങുക. അതിനുള്ള എല്ലാ തയാറെടുപ്പുകളും നടക്കുന്നു. മാനസീക സമ്മര്‍ദ്ദവുമൊക്കെയായി വരുന്നവര്‍ ഉല്ലാസഭരിതരായിട്ടായിരിക്കും മടങ്ങുക- ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വന്‍ഷനും കിക്ക്‌ഓഫും ഉദ്‌ഘാടനം ചെയ്‌തുകൊണ്ടവര്‍ പറഞ്ഞു.

ലൈസി അലക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികളുടെ പ്രതിഭ കണ്ട്‌ അമ്പരന്നു പോയെന്നവര്‍ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ഭാവി വാഗ്‌ദാനങ്ങളാണെന്നാണ്‌ ഈ മികവ്‌ തെളിയിക്കുന്നത്‌. അവര്‍ക്ക്‌ എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്‌. പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക്‌ 500 ഡോളര്‍ തന്റെ കൈയ്യില്‍ നിന്നുതന്നെ നല്‌കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ലോകമെങ്ങും വര്‍ഗീയത വര്‍ധിച്ചുവരുന്ന കാലമാണിതെന്നും, അതു അമേരിക്കയിലും പ്രതിഫലിച്ചിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി ടെറസന്‍ തോമസ്‌ ചൂണ്ടിക്കാട്ടി. മതസംഘടനകള്‍ക്ക്‌ അമിത സ്വാധീനം കൈവരുന്നത്‌ ഇതുകൊണ്ടാണ്‌. മതങ്ങളുടെ അതിപ്രസരം സെക്കുലര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. എങ്കിലും ഫൊക്കാന നിശ്ചിത ലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലിക്കുകയോ, കണ്‍വന്‍ഷന്‍ ദിനങ്ങള്‍ മാറ്റുകയോ ചെയ്യില്ല.

ഫൊക്കാനാ കേഡര്‍ സ്വാഭാവമുള്ള സംഘടനയല്ല. എങ്കിലും കേഡര്‍ സ്വഭാവമുള്ളവരെപ്പോലെ പ്രയത്‌നിക്കാനും ജനപിന്തുണ നേടാനും ഓരോ അംഗങ്ങളും പ്രതിജ്ഞാബദ്ധമാണ്‌.

ഫൊക്കാനയ്‌ക്ക്‌ അര്‍ഹമായ
മാധ്യമപിന്തുണ ലഭിക്കുന്നില്ലെന്ന്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളില്‍ പരിഭവം പറയുകയും ചെയ്‌തു. 30 കൊല്ലമായി പ്രവര്‍ത്തിക്കുന്ന ഫൊക്കാന ജനഹൃദയങ്ങളില്‍ ജീവിക്കുന്ന സംഘടനയാണ്‌. വനിതകള്‍ക്കും യുവാക്കള്‍ക്കുമൊക്കെ നേതൃത്വത്തില്‍ വരാന്‍ അവസരം കൊടുത്തതും ഫൊക്കാനയാണ്‌. ഫൊക്കാനയുടെ അംഗസംഘടനകള്‍ ഇല്ലാത്തിടത്ത്‌ പുതിയ സംഘടനകള്‍ രൂപീകരിക്കും. പത്തു സംഘടനകള്‍ക്ക്‌ പുതുതായി അംഗീകാരം നല്‍കിയിട്ടുണ്ട്‌.

ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ചിക്കാഗോ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍,
എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അറ്റോര്‍ണി വിനോദ്‌ കെയാര്‍കെ ന്യൂയോര്‍ക്ക്‌ റീജിയന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഫൊക്കാനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമെന്ന നിലയില്‍ 150 കുടുംബങ്ങളെങ്കിലും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ വലിയ പങ്കാളിത്തമാണുണ്ടായത്‌. ഇവിടെ വിജയിച്ചവര്‍ക്ക്‌ ദേശീയതലത്തില്‍ ചിക്കാഗോ കണ്‍വന്‍ഷനില്‍ മത്സരിക്കാം.

ഫൊക്കാനാ സടകുടഞ്ഞ്‌ എഴുന്നേറ്റ പ്രതീതിയാണ്‌ സമ്മേളനം നല്‍കുന്നതെന്ന്‌ പ്രസംഗികര്‍ അഭിപ്രായപ്പെട്ടു. ആവേശപൂര്‍വ്വമുള്ള പങ്കാളിത്തമാണ്‌ ലഭിക്കുന്നത്‌. ഇതു കണ്‍വന്‍ഷനിലും പ്രതിഫലിക്കുമെന്നവര്‍ ഉറപ്പു നല്‍കി.

ലൈസി അലക്‌സാണ്‌ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. നാട്യമുദ്ര അടക്കം വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ നൃത്തം അവതരിപ്പിച്ചു.

കെ.കെ. ജോണ്‍സണ്‍, റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ജോസ്‌ കാനാട്ട്‌, വര്‍ഗീസ്‌ പോത്താനിക്കാട്‌, ഇന്നസെന്റ്‌ ഉലഹന്നാന്‍, എം.കെ. മാത്യു, ലീല മാരേട്ട്‌, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

കാനഡയില്‍ നിന്നു വന്ന ജോണ്‍ പി. ജോണ്‍, സണ്ണി ജോസഫ്‌ എന്നിവര്‍ കാനഡയിലെ ആറ്‌ അംഗസംഘടനകളുടെ അംഗത്വഫീസ്‌ ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളിയെ ഏല്‍പിച്ചു.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും നല്‍കി.

വിജയികള്‍: ഗാനം: കാറ്റഗറി- 1: ഒന്നാം സ്ഥാനം- നേഹ ജോ പാണ്ടിപ്പള്ളി, ഇസബേല്‍ അന്നാ അജിത്‌. രണ്ടാംസ്ഥാനം: ആഞ്ചലീന ഏലിയാസ്‌.

കാറ്റഗറി 2: സിതാര ചെറിയാന്‍, രണ്ടാം സ്ഥാനം- ക്രിസ്റ്റി തോമസ്‌.

കാറ്റഗറി 3: ലോറീന മാത്യു, രണ്ടാം സമ്മാനം- ദീപിക കുറുപ്പ്‌.

ഡാന്‍സ്‌: കാറ്റഗറി-1: ഒന്നാം സ്ഥാനം- മേഘ അന്ന ജോസഫ്‌, രണ്ടാം സ്ഥാനം- ഇസബേല്‍ അന്ന അജിത്‌.

കാറ്റഗറി 2: ഒന്നാം സ്ഥാനം -സ്‌റ്റെഫനി തോമസ്‌, രണ്ടാം സമ്മാനം- അഷിത ആന്‍ അലക്‌സ്‌.

കാറ്റഗറി 3: ഒന്നാം സ്ഥാനം - ദീപിക കുറുപ്പ്‌.

പ്രസംഗം: കാറ്റഗറി-1: ആഞ്ചലീന ഏലിയാസ്‌, ക്രിസ്റ്റി തോമസ്‌, സൂസന്‍ പോള്‍ (ഒന്നാംസ്ഥാനം മൂന്നുപേര്‍ക്ക്‌). രണ്ടാം സ്ഥാനം- ഇവാനിയ മാത്യു (കാറ്റഗറി-1), അലോഷ്‌ അലക്‌സ്‌ (കാറ്റഗറി-3).
ഫൊക്കാനാ കണ്‍വന്‍ഷന്‍ നവോന്മേഷം പകരും: മറിയാമ്മ പിള്ളഫൊക്കാനാ കണ്‍വന്‍ഷന്‍ നവോന്മേഷം പകരും: മറിയാമ്മ പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക