Image

പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ഫോമയുടെ ആശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2011
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ഫോമയുടെ ആശംസകള്‍
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ പത്ര- ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യാ പ്രസ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 28,29,30 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍ സെറ്റില്‍ വെച്ച്‌ നടക്കുന്ന പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ഫോമ വിജയാശംസകള്‍ നേര്‍ന്നു.

ഈ കോണ്‍ഫറന്‍സിലൂടെ ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്ന മാധ്യമ കൂട്ടായ്‌മ കൂടുതല്‍ ശക്തിപ്രാപിക്കട്ടെ എന്ന്‌ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രസ്‌താവിച്ചു.

കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളും ചര്‍ച്ചാ വിഷയങ്ങളും ഒരു പുതിയ മാധ്യമ സംസ്‌കാരത്തിലേക്ക്‌ വഴിതുറക്കട്ടെ എന്ന്‌ ഫോമാ സെക്രട്ടറി ബിനോയി തോമസ്‌ അഭിപ്രായപ്പെട്ടു.

ഫോമയുടെ ദേശീയ, പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും മൂന്നു ദിവസങ്ങളിലും, പ്രസ്‌ ക്ലബിന്‌ പരിപൂര്‍ണ്ണ പിന്തുണയും സഹകരണവുമായി സോമര്‍സെറ്റിലുണ്ടാവുമെന്നും എല്ലാ വിജയാശംസകളും നേരുന്നുവെന്നും ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ അറിയിച്ചു.
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ഫോമയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക