Image

അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: ഭാരവാഹികളെ തെരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2011
അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: ഭാരവാഹികളെ തെരഞ്ഞെടുത്തു
ഡാലസ്‌: 2012 ജൂലൈ 26 മുതല്‍ 29 വരെ ഡാലസിലെ മെസ്‌കീറ്റ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടത്തുന്ന അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ഇന്ത്യാ ഫെല്ലോഷിപ്പ്‌ കോണ്‍ഫറന്‍സിന്റെ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡാലസിലെ വിക്‌ടറി ചര്‍ച്ചില്‍ വെച്ച്‌ നാഷണല്‍ കണ്‍വീനര്‍ ഡോ. ജേക്കബ്‌ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഡാലസ്‌ നാഷണല്‍ റെപ്‌ ബ്രദര്‍ ഷാജു ഏബ്രഹാം സ്വാഗതം ആശംസിക്കുകയും, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ബിജു ദാനിയേല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ആഹ്വാനം ചെയ്യുകയും, ഇതുവരേയുള്ള ക്രമീകരണങ്ങളെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്‍വീനര്‍- പാസ്റ്റര്‍ പി.എസ്‌. ഏബ്രഹാം, ബ്ര. തോമസ്‌ വര്‍ഗീസ്‌, ലോക്കല്‍ സെക്രട്ടറി- ജയിംസ്‌ ജോസഫ്‌, ലോക്കല്‍ ട്രഷറര്‍- ബ്ര. സാബു യോഹന്നാന്‍, രജിസ്‌ട്രേഷന്‍- ബ്ര. റെജി ജോണ്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ - ബ്ര. സണ്ണി പാപ്പച്ചന്‍, ഫുഡ്‌ കോര്‍ഡിനേറ്റര്‍- ബ്ര. ബിനോയി ഫിലിപ്പ്‌, മ്യൂസിക്‌-മലയാളം- ബ്ര. ജോസ്‌ പ്രകാശ്‌, റഫ്രഷിംഗ്‌- ബ്ര. ജോസ്‌ മാലിയില്‍ എന്നിവരും കൂടാതെ 20 പേര്‍ അടങ്ങുന്ന സബ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക