Image

നവരസ പാവക്കൂത്ത്‌ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 30 November, 2013
നവരസ പാവക്കൂത്ത്‌ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
വഴിതിരിയും കവലയില്‍
കവി ഫ്രോസ്റ്റ്‌ നില്‍പ്പ്‌!
കയ്യില്‍ നിറഭേദം നിര്‍വ്വചിക്കും
വലിയ ഒരു പാവ:
`വഴി പിരിയുംനേരം ഓര്‍ക്കാന്‍
ഏതുഭാവം കീശാനിഘണ്ടുവില്‍
വര്‍ണ്ണാക്ഷരമാക്കും?'

പാവ അധരം വിടര്‍ത്തി.

മഷിത്തണ്ടില്‍ കലങ്ങിയ സ്ലേറ്റില്‍
ഒമ്പതു ചോദ്യവരങ്ങള്‍ യാചന:
ഓരോ ചോദ്യവും ഓരോ ഭാവരസം
കണ്ണിലും മുഖപേശിയിലും പരത്താന്‍
നവരസകാനഡയില്‍
നീയൊരു ഉത്തരകാണ്‌ഡ പാവയോയെന്നു
മുഖപ്രശ്‌നം വാഗ്‌സ്വനം.

ലോകാത്മകഥയില്‍ നവശരങ്ങള്‍
പ്രശ്‌നോത്തരിയില്‍
ഒമ്പതു ചോദ്യബിംബം!

ഓരോ രസവും സെല്‍ഫോണില്‍
ചലനച്ചിത്രവും നിശ്ചലചിത്രവുമായ്‌
ഡിജിറ്റല്‍ ലോകത്തില്‍
യാത്രാമൊഴി ചൊല്ലവേ,
വിരലില്‍ ചരടുകെട്ടി
മയക്കാന്‍ താരാട്ടും
വീര്യമാറ്റും
സത്തയൂറ്റും,
കാലില്‍ കാലമര്‍ത്തി
മുന്‍ഗമനത്തടയിടും
കാലനായ്‌ കാലിയാക്കും.
കെട്ടാതെ കെട്ടി
കയര്‍ കയര്‍ക്കും,
ശാക്തിക ചേരിതന്‍
നാരായവേരില്‍
ഞണ്ടിന്‍ വികിരണം
മുറിപ്പാടാക്കും
ഞെക്കുവിളക്കിന്‍
കരിം സ്വിച്ചില്‍
പെരുവിരലിന്‍
നിഷ്‌പന്ദസ്വരത്തില്‍
നിലയ്‌ക്കാത്ത സ്‌പന്ദനം.
നവരസ പാവക്കൂത്ത്‌ (കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക