Image

വിസ്‌മയങ്ങളൊരുക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷന്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 October, 2011
വിസ്‌മയങ്ങളൊരുക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന)യുടെ ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ആതിഥേയരായ ന്യൂയോര്‍ക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്കും സംഘവും ജാഗ്രതയോടെ അവസാനവട്ട മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ഒക്ടോബര്‍ 29-ന്‌ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌ 11426) വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്ന ഈ മഹാസമ്മേളനത്തിലെ മുഖ്യാതിഥി കോണ്‍സുല്‍ ജനറല്‍ ശ്രീ പ്രഭു ദയാല്‍ ആണ്‌. ഫൊക്കാന ദേശീയ നേതാക്കളെക്കൂടാതെ, സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ അതിഥികളായി എത്തുന്നുണ്ട്‌.

വൈവിധ്യമാര്‍ന്ന കലാപരിപാടികളും നൃത്തനൃത്യങ്ങളും കൊണ്ട്‌ വിസ്‌മയം സൃഷ്ടിക്കുന്ന യുവജനോത്സവം ഏറെ ആകര്‍ഷണീയമായിരിക്കുമെന്ന്‌ വിന്‍സന്റ്‌ സാക്ഷ്യപ്പെടുത്തുന്നു. കലാപ്രതിഭ, കലാതിലകം മുതലായവരെ ഈ കണ്‍വന്‍ഷനില്‍ വെച്ച്‌ തെരഞ്ഞെടുക്കുന്നതായിരിക്കും. അനേക വര്‍ഷങ്ങളായി ഫൊക്കാന സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ്‌ ബീയുടെ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ മത്സരവും തദവസരത്തില്‍ നടക്കുന്നതായിരിക്കും. വിവിധ റീജിയനുകള്‍ സംഘടിപ്പിച്ച മത്സ്രരത്തില്‍ വിജയികളായെത്തുന്ന കുട്ടികളാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ മത്സ്രത്തില്‍ പങ്കെടുക്കുന്നത്‌.

പ്രവേശനം സൗജന്യമായ ഈ മഹാസമ്മേളനത്തിലേക്ക്‌ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു എന്ന്‌ വിന്‍സന്റ്‌ സിറിയക്‌ അറിയിച്ചു.2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ദേശീയ കണ്‍വന്‍ഷന്റെ കിക്ക്‌ഓഫും ഈ സമ്മേളനത്തില്‍ നടക്കുന്നതാണ്‌.
വിസ്‌മയങ്ങളൊരുക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക