Image

അന്നമ്മ ജോസഫ്‌ ചാരാത്ത്‌ ഹൂസ്റ്റണില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 27 October, 2011
അന്നമ്മ ജോസഫ്‌ ചാരാത്ത്‌ ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍ (ടെക്‌സാസ്‌): കോട്ടയം കിടങ്ങൂര്‍ ചാരാത്ത്‌ കുടുംബാംഗവും, ഇപ്പോള്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായ ജോസഫ്‌ ചാരാത്തിന്റെ ഭാര്യ അന്നമ്മ ജോസഫ്‌ ചാരാത്ത്‌ (56) നിര്യാതയായി.

വെളിയന്നൂര്‍ തെക്കേവള്ളിക്കൊട്ടാരത്തില്‍ പരേതരായ കുരുവിള- നയ്‌ത്തി ദമ്പതികളുടെ മകളാണ്‌ പരേത.

മക്കള്‍: ജസ്റ്റിന്‍ ജോസഫ്‌, റ്റീനാ ജോസഫ്‌ (ഇരുവരും ഹൂസ്റ്റണ്‍).

സഹോദരങ്ങള്‍: തോമസ്‌ തെക്കേവള്ളിക്കൊട്ടാരത്തില്‍ (ഹൂസ്റ്റണ്‍), ഏലിയാമ്മ (കുഞ്ഞുമോള്‍) പ്ലാത്തോട്ടത്തില്‍ (ഹൂസ്റ്റണ്‍), വത്സമ്മ ചേരിയില്‍ (ഹൂസ്റ്റണ്‍).

ഒക്‌ടോബര്‍ 28-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ ഹൂസ്റ്റണ്‍ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ പൊതുദര്‍ശനം നടക്കും.

ഒക്‌ടോബര്‍ 29-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ സംസ്‌കാരശുശ്രൂഷകള്‍, സെന്റ്‌ തോമസ്‌ അക്വീനാസ്‌ പള്ളിയില്‍ ആരംഭിക്കുന്നതും (12627 West Bellfort Ave, Sugarland, Texas-77478) തുടര്‍ന്ന്‌ ഫോറസ്റ്റ്‌ പാര്‍ക്ക്‌ വെസ്‌തിമര്‍ സെമിത്തേരിയില്‍ (12800 Westheimer, Huston, Texas 77077) സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്തുക്കുട്ടി 281 818 4992 (വീട്‌), 832 633 5935 (സെല്‍).
അന്നമ്മ ജോസഫ്‌ ചാരാത്ത്‌ ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക