Image

സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ നടി നിത്യാമേനോന്‍

Published on 29 November, 2013
സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ നടി നിത്യാമേനോന്‍
സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ നടി നിത്യാമേനോന്‍ വെളിപ്പെടുത്തി. തന്നേക്കാള്‍ വല്ലാതെ പ്രായം കൂടിയ താരങ്ങളുമായി ഒന്നിച്ചഭിനയിച്ചാല്‍ സ്‌ക്രീന്‍ കെമിസ്‌ട്രി ശരിയാകില്ലെന്നാണ്‌ സീനിയര്‍ താരചിത്രങ്ങള്‍ ഒഴിവാക്കുന്നതിന്റെ കാരണമായി നിത്യ പറയുന്നത്‌. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ പിന്നീട്‌ തനിയ്‌ക്കുതന്നെ അസഹ്യത തോന്നാറുണ്ടെന്നും എന്തിനാണ്‌ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സ്വീകരിച്ചതെന്ന്‌ സ്വയം ചോദിച്ചുപോകാറുണ്ടെന്നും താരം പറയുന്നു. സിനിമയില്‍ നായികയും നായകനും തമ്മിലുള്ള കെമിസ്‌ട്രി വളരെ പ്രധാനപ്പെട്ടകാര്യമാണ്‌. അത്‌ ഇല്ലാതെ സിനിമ മികച്ചതാവില്ല. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചാല്‍ മാത്രമേ ചിത്രം വിജയിയ്‌ക്കൂഎന്ന്‌ തോന്നുന്നില്ല. വ്യത്യസ്‌തമായ വേഷങ്ങള്‍ വേണമെന്നാണ്‌ ഞാനാഗ്രഹിക്കുന്നത്‌ നിത്യ പറയുന്നു. ഇതിന്‌ മുമ്പ്‌ ചട്ടക്കാരി എന്ന ചിത്രവുമായിബന്ധപ്പെട്ടും നടിമാര്‍ക്ക്‌ മാനേജര്‍മാര്‍ പാടില്ലെന്നുള്ള നിര്‍മ്മാതാക്കളുടെ സംഘടനകളുടെ തീരുമാനത്തെ എതിര്‍ത്തുമെല്ലാം നിത്യ വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്‌.
സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ നടി നിത്യാമേനോന്‍സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ നടി നിത്യാമേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക