Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-9: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 28 November, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-9: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
അമേരിക്കയിലെ മലയാളി രണ്ടാം തലമുറക്കാര്‍ അവരുടെ മക്കളുടെ ഭാവിയില്‍ വളരെശ്രദ്ധപതിപ്പിച്ചിരുന്നു. മിക്കവരും മക്കളെ ഡോക്‌ടരോ, എന്‍ജീനിയറോ ആയി കാണുവാന്‍ ആഗ്രഹിക്കുകയും ആആഗ്രഹസാഫല്യം നേടുകയുംചെയ്‌തിട്ടുണ്ട്‌. എന്നിരുന്നാലും അമേരിക്കന്‍ മലയാളി സമൂഹം മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും ഭാവി കാര്യങ്ങളിലും അനാവശ്യമായി ഇടപെടുകയും അവരുടെ ആഗ്രഹങ്ങള്‍ പലപ്പോഴുംകുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന ഒരു പഴികേള്‍ക്കാറുണ്ട്‌. അത്‌്‌ കുറെയൊക്കെ ശരിയാണെങ്കിലും എല്ലാവരും അങ്ങനെ വിട്ടുവീഴ്‌ചയില്ലാത്ത ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കുന്നില്ല. പഠിത്തകാര്യങ്ങളില്‍ കുട്ടികളുടെ തീരുമാനങ്ങള്‍ക്കാണു പ്രാധാന്യം എന്ന്‌ ജോ വിശ്വസിച്ചിരുന്നു.

അമേരിക്കയെ അവസരങ്ങളുടെ നാട്‌ എന്ന്‌ വിളിക്കുന്നത്‌ വളരെശരിയാണ്‌്‌. പരിശ്രമിച്ചാല്‍ ലക്ഷ്യപ്രാപ്‌തി സുനിശ്‌ചിതമാണ്‌ എല്ലാവരേയും പോലെ ഞങ്ങള്‍ക്കും കൊച്ചുകൊച്ചുമോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വരവറിഞ്ഞ്‌ ചിലവ്‌ ചെയ്യുക, നമ്മുടെ കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുക, അതിമോഹം ഇല്ലാതിരിക്കുക ഇങ്ങനെ ചില കാര്യങ്ങളില്‍ ജോ വളരെശ്രദ്ധ പതിപ്പിച്ചു. തന്മൂലം ഞങ്ങളുടെ ജീവിതനൗക സ്വച്‌ഛന്ദം ഒഴുകി. കുറെ സമ്പാദിച്ചു കൂട്ടുന്നതിനെക്കാള്‍ ജീവിതം ആസ്വദിക്കുകയാണു വേണ്ടതെന്ന്‌ ജോ പറയും. അത്‌കൊണ്ട്‌ ഞാന്‍ ഒരു ഷിഫ്‌ട്‌ മാത്രം ജോലി ചെയ്‌തു. പണം ഉണ്ടാകുകയോ നഷ്‌ടപ്പെടുകയോചെയ്യാം. എന്നാല്‍ നഷ്‌ടപ്പെട്ട ദിവസങ്ങള്‍ നമുക്ക്‌ ഒരിക്കലും കിട്ടുകയില്ലെന്ന്‌ എന്നെ എപ്പോഴും ഓര്‍മിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ ജീവിതം സമാധാനപൂര്‍വ്വവും, സ്‌നേഹനിര്‍ഭരവുമായി മുന്നോട്ട്‌ നീങ്ങികൊണ്ടിരുന്നു. ദൈവാനുഗഹത്ത്രാല്‍ യാതൊരു പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടായില്ലെന്നുള്ളതിനു ഞാന്‍ എന്നും ദൈവത്തിനു നന്ദിപറയുന്നു. വളരെയധികം സഹനശക്‌തിയു ംക്ഷമയും ജോയ്‌ക്ക്‌ ഉണ്ടായിരുന്നു.അത്‌ ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയ്‌ക്കാന്‍ പര്യാപ്‌തമായി.

പരിചയമുള്ള ചില കുടുംബങ്ങളിലെ ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മയെപ്പറ്റി കേള്‍ക്കുമ്പോള്‍ എനിക്കതിശയം തോന്നുമായിരുന്നു. എന്തിനാണു വളരെ പാവനമായ ദാമ്പത്യബന്ധത്തിലൂടെ ജീവിതത്തില്‍ ഒന്നായവര്‍ തമ്മില്‍ കലഹിക്കുന്നത്‌. സ്‌നേഹം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന്‌ ഞാന്‍ ഉറച്ചുവിശ്വസിച്ചു.ജോയെ ദ്വേഷ്യം പിടിപ്പിക്കാന്‍ ഞാന്‍ ചോദിക്കും' എന്താണു ജോ നമ്മള്‍ വഴക്കടിക്കാത്തത്‌'.അങ്ങനെ വഴക്കടിക്കാന്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഞങ്ങളുടെ കൈവശമില്ലെന്നായിരിക്കും അപ്പോള്‍ ജോയുടെ മറുപടി. അക്ഷമ, സംശയം, അഹങ്കാരം, അത്യാഗ്രഹം, വിദ്വേഷം, തുടങ്ങിയ ചിലസാമഗ്രികള്‍ കൈവശമുണ്ടെങ്കില്‍ ഏതുനേരത്തും ഒരു വഴക്കിനുള്ള വകുപ്പുണ്ടെന്ന്‌ ജോ വളരെനിസ്സംഗനായി പറയും. അതില്‍ ചിലതൊക്കെ എന്റെ കൈവശമുണ്ട്‌ അത്‌ ഞാന്‍പുറത്തെടുക്കുമെന്ന്‌ പറഞ്ഞ്‌ ഞാന്‍ ജോയെ ഭീഷണിപെടുത്തുമ്പോള്‍ അദ്ദേഹം വെറുതെ ചിരിക്കയും `നീവഴക്കിനു വാ' എന്ന്‌ തല കൊണ്ട്‌ ആംഗ്യം കാണിക്കയും ചെയ്യും. എനിക്കറിയാം ഞാന്‍ വഴിക്കിനു ചെന്നാലും ജോ അത്‌ വലുതാക്കാന്‍ സമ്മതിക്കാതെ തീയില്‍വെള്ളമൊഴിക്കുന്ന പോലെ കെടുത്തികളയുമെന്നു. ജോയുടെ നല്ല മനസ്സും അത്‌ പൂര്‍ണ്ണമായി മനസ്സിലാക്കികൊണ്ടും അതിനുദൈവത്തോടു നന്ദി പറഞ്ഞുകൊണ്ടുണ്ടുമുള്ള എന്റെ സമീപനവും ഞങ്ങളുടെ ജീവിതം മാത്രുകാപരമാക്കി..ഇതെഴുതുമ്പോള്‍ ഒരു നിമിഷം ആ പഴയ രംഗം ഓര്‍മ്മ വരുന്നു. കയ്യെത്തും ദൂരത്തിരുന്നാണു ജോ ആംഗ്യം കാണിച്ചത്‌. ഞാനന്നു സാരിതലപ്പ്‌ എളിയില്‍ കുത്തി ഒരു ഗുസ്‌തിക്ക്‌ തയ്യാറെടുക്കുന്നപോലെ അഭിനയിച്ചു. സരോ, ജീവിതം കഥയാക്കരുത്‌.നിനക്ക്‌ ഇങ്ങനെയൊക്കെതോന്നുന്നത്‌ നീ ഒരു എഴുത്തുകാരിയായത്‌ കൊണ്ടാണ്‌. ഓരോ കുടുംബങ്ങള്‍ക്ക്‌ അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ട്‌. ജോയുടെ വാക്കുകള്‍ എന്റെ കാതുകളില്‍ മുഴങ്ങുന്നു.ഇപ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നു.സജലങ്ങളായ എന്റെ കണ്ണുകളില്‍ ജോയുടെ പുഞ്ചിരിയുടെ മഴവില്‍തെളിയുന്നു. നമ്മുടെ സന്തോഷം എത്രപെട്ടെന്നാണു അപ്രത്യക്ഷമാകുന്നത്‌.

അമേരിക്കന്‍ സമൂഹത്തിലെ നല്ല ജീവിതരീതികളോട്‌ ജോയ്‌ക്ക്‌ എന്നും ആദരവും അത്‌ അനുകരിക്കുന്നതില്‍ തെറ്റില്ലെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇവിടത്തെ സമൂഹത്തില്‍ യാതൊരു പ്രശ്‌നവുമില്ലാതെ നടന്നുകോണ്ടിരിക്കുന്ന ഡെയ്‌റ്റിംഗിനോട്‌ ജോ വിമുഖനായിരുന്നു.ഞങ്ങളുടെ മകള്‍ കോളേജിലെത്തിയപ്പോഴെക്കും പറ്റിയചെറുക്കനെകണ്ടുപിടിച്ച്‌ കല്യാണം കഴിപ്പിച്ചത്‌ മകള്‍ക്ക്‌ അങ്ങനെ വല്ലതെറ്റുംപറ്റുമോ എന്ന പേടികൊണ്ടാണോ എന്നായിരുന്നു എന്റെ ശങ്ക. എന്നെ സബന്ധിച്ചേടത്തോളം മകള്‍ നല്ലപോലെപഠിച്ച്‌ കഴിഞ്ഞ്‌ വിവാഹം എന്നായിരുന്നു. എന്തോ ജോയുടെ ആഗ്രഹം പോലെകാര്യങ്ങള്‍ നടന്നു.പലപ്പോഴും മക്കളെ മാതാപിതാക്കള്‍ അവരുടെ ഇഷ്‌ടമനുസരിച്ചുള്ള വിദ്യാഭ്യാസത്തിനു നിര്‍ബന്ധിക്കയാണു. കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന ഇച്‌ഛാശക്‌തി തിരിച്ചറിഞ്ഞ്‌ അത്‌ നന്മയും നല്ലതുമാണെങ്കില്‍ ആ മാര്‍ഗത്തിലൂടെ പോകാന്‍ അവരെ പ്രാപ്‌തരാക്കുകയാണു മാതാപിതാക്കള്‍ ചെയ്യേണ്ടത്‌. കല്യാണത്തിനുശേഷമാണു അവള്‍ അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.

മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍മകന്റെ വിദ്യാഭ്യാസ കാര്യങ്ങളിലായി ഞങ്ങളുടെ ്ര്രശദ്ധ. മകന്റെ കാര്യത്തില്‍ ഞാന്‍ വളരെപ്രതീക്ഷകള്‍വച്ചുപുലര്‍ത്തി. ആതുരസേവന രംഗത്ത്‌ ജോലിചെയ്‌തിരുന്ന എനിക്ക്‌എന്റെ മകന്‍ ഒരുഡോക്‌ടറായാല്‍ കൊള്ളാമെന്ന ഒരു ചെറിയ മോഹമുണ്ടായിരുന്നു ജോയുമായി അതെപ്പറ്റി സംസാരിക്കുമ്പോള്‍ ജോ പറയാറുള്ളത്‌ മകന്റെ അഭിരുചിയും ഇഷ്‌ടവുംപോലെയാകട്ടെയെന്നാണ്‌. പിന്നെപറയും. ജോ അങ്ങനെ ചിന്തിച്ചിട്ടേ ഇല്ലെന്ന്‌ മകനേയും മകളെപോലെ പഠിപ്പ്‌ പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കയാണോ എന്ന്‌ ഞാന്‍ ദ്വേഷ്യപ്പെട്ടപ്പോള്‍ ജോ പുഞ്ചിരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. അത്‌ എന്നെഖിന്നയാക്കാറുണ്ടെങ്കിലും ജോ പറയുന്നതാണ്‌ ശരിയെന്ന്‌ ഞാന്‍ വിശ്വസിച്ചു. എല്ലാകാര്യങ്ങളിലും സമചിത്തതകൈവിടാതെ വളരെ ശാന്തമായി അവയെ അഭിമുഖീകരിക്കാന്‍ ജോ ശ്രമിച്ചു കൊണ്ടിരുന്നു. അതെ സമയം എന്റെ മനസ്സിനു നിരാശയുണ്ടാക്കുന്ന ഒന്നും പ്രവ്രുത്തിക്കാന്‍ അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല.അവന്‍ ചെറിയ ക്ലാസ്സിലായിരുന്നപ്പോള്‍ മുതല്‍ മകനെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ ഞങ്ങള്‍ സഹായിക്ല്‌കൊണ്ടിരുന്നു.ല്‌പഞാന്‍ ജോലി കഴിഞ്ഞുവരുമ്പോള്‍ എന്റെ ബാഗില്‍നിന്നും അവന്‍ സ്‌റ്റെതസ്‌കോപ്പ്‌ കഴുത്തിലിട്ട്‌ നടക്കുമായിരുന്നു. അപ്പോഴെസല്ലാം എന്റെ മനസ്സിലെ ആഗ്രഹം പൂത്തുലഞ്ഞ്‌ കൊണ്ടിരുന്നു..എന്നാല്‍ നമ്മള്‍ ഒന്നു ആഗ്രഹിക്കുന്നു ഈശ്വരന്‍ മറ്റൊന്ന്‌ തരുന്നു.

കുട്ടികള്‍പഠിക്കുന്ന സ്‌കൂളിലെ പാരന്റ്‌ ടീച്ചേഴ്‌സ്‌ മീറ്റിങ്ങിനു പതിവായി പോകുന്നത്‌ ജോ ആണ്‌. അങ്ങനെയുള്ള മീറ്റിങ്ങുകളില്‍ കുട്ടികളുടെ വാസനയും വിക്രുതിയുമൊക്കെ ടീച്ചര്‍ വിവരിക്കും. എന്റെമനസ്സിലെ ആഗ്രഹമറിയുന്ന ജോ മകനു സയന്‍സിനെക്കാള്‍ `രാജനീതിവിജ്‌ഞാ'നത്തിനാണു കൂടുതല്‍ താല്‍പ്പര്യം എന്നു ടീച്ചര്‍പറഞ്ഞത ്‌കേട്ടപ്പോള്‍ ആദ്യം ഒന്നു ഞെട്ടി പോയത്രെ.എനിക്കത്‌ സന്തോഷം തരില്ലെന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നാലും മകന്റെ ആഗ്രഹത്തിനു അദ്ദേഹം പ്രാധാന്യം കൊടുത്തു. ഞങ്ങളുടെ മകന്‍ എലിമെന്ററി ക്ലാസ്സുമുതല്‍ രാജനീതി ശാസ്ര്‌തത്തില്‍ അഭിരുചിയും പ്രാവീണ്യവും പ്രകടിപ്പിച്ചുപോന്നു. അവന്റെ പ്രിന്‍സിപ്പാള്‍ അന്നു പറഞ്ഞവാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നുഃ ഈ വിദ്യാര്‍ത്ഥിവൈറ്റ്‌ഹൗസില്‍ ഒരു നല്ല ഉദ്യോഗം കരസ്‌ഥമാക്കും. അപ്പോള്‍ എനിക്ക്‌ പറയാം അവന്‍ എന്റെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നു. അത്‌ ഞങ്ങള്‍ക്ക്‌ വളരെ അഭിമാനം നല്‍കി. ജോ മുമ്പെതന്നെ മകന്റെ ഇഷ്‌ടത്തോട്‌ പിന്തുണനല്‍കികൊണ്ടിരിക്കയായിരുന്നു. പ്രിന്‍സിപ്പാള്‍ പറഞ്ഞപോലെ മകനുവൈറ്റ്‌ഹൗസ്സില്‍ നല്ല ഉദ്യോഗം ലഭിച്ചു.മകനെ സംമ്പന്ധിച്ചേടത്തോളം അവന്റെ സ്വ്‌പനം പൂവ്വണിയുകയായിരുന്നു. അവനു നിയമനം കിട്ടിയദിവസം ജോ വളരെ ഉത്സാഹവാനും സന്തോഷവാനുമായിരുന്നു. മകന്‍ വളരെ അനുസരണയോടും ദൈവഭയത്തോടും കൂടി വളരുന്നത്‌ ഞങ്ങളെ വളരെസന്തോഷിപ്പിച്ചു. ജോക്ക്‌ ഈശ്വരനിലുള്ള വിശ്വാസം അചഞ്ചലമായിരുന്നു. അത്‌കൊണ്ടായിരിക്കാം അദ്ദേഹം ഒരിക്കലും പ്രതികൂലങ്ങളെ ഭയപ്പെട്ടിരുന്നില്ല. സ്വന്തം കര്‍ത്തവ്യങ്ങള്‍ ആത്മാര്‍ത്ഥതയോടും അര്‍പ്പണ ബോധത്തോ ടും കൂടിനിര്‍വ്വഹിക്കണമെന്ന്‌ അദ്ദേഹം എപ്പോഴും മകനെ ഉപദേശിച്ചുകൊണ്ടിരുന്നു.

മകന്‍ ഉദ്യോഗസ്‌ഥനായത്‌മുതല്‍ അവന്റെ വിവാഹമായി പിന്നെ ഞങ്ങളുടെ ചിന്തയില്‍. ഞങ്ങളുടെ സഭയുടെ ആചാരങ്ങളും പാരമ്പര്യവും അനുഷ്‌ഠിക്കുന്ന ഒരു വീട്ടിലെ പെണ്‍ക്കുട്ടിയുടെ രൂപം ഞാന്‍ മനസ്സില്‍വരക്കാന്‍ തുടങ്ങി. ഒത്തിരി സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്‌ത്‌കൂട്ടി. ജോയോട്‌ പറയാന്‍ ധൈര്യപ്പെട്ടില്ല. എക്ലാസമയമാകുമ്പോള്‍നടക്കും എന്ന ശുഭാപ്‌തിവിശ്വാസക്കാരനാണു ജോ. എന്നാലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങിമകനോട്‌ വിവാഹ കാര്യം ഞങ്ങള്‍ പറഞ്ഞ്‌തുടങ്ങി. എല്ലാ ആണ്‍കുട്ടികളേയും പോലെ `ഇപ്പോള്‍വേണ്ട' എന്റെ കരിയര്‍ ഒന്നുറപ്പിച്ചതിനു ശേഷം മതിയെന്ന്‌ അവന്‍ മറുപടിനല്‍കി. കൂടെ കൂടെ ഓര്‍മ്മിപ്പിക്കുമ്പോഴെല്ലാം അവന്‍ ഇത്‌തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഒരിക്കല്‍ ഞങ്ങള്‍ വളരെ ഗൗരവമായി ഈ വിഷയം എടുത്തിട്ടപ്പോള്‍ അവന്‍ പറഞ്ഞു അവനു ഒരു പെണ്‍കുട്ടിയുമായി, വെള്ളക്കാരിപെണ്‍കുട്ടിയുമായ്‌ സ്‌നേഹമാണ്‌. അവളെ വിവാഹം കഴിക്കാന്‍ അനുവദിക്കണം. ഞാനത്‌ കേട്ട്‌ കുണ്‌ഠിതപ്പേട്ടെങ്കിലും ജോ അക്ഷോഭ്യനായി ഇരുന്നു. വളരെ ശാന്തമായി അദ്ദേഹം മകനോട്‌പറഞ്ഞു. `എടാ മോനെ എനിക്ക്‌ വീട്ടില്‍ കൈലി ഉടുക്കാനാണിഷ്‌ടം. ഡൈനിംഗ്‌ ടേബീളില്‍ ഞാന്‍ കൈ കൊണ്ട്‌ ഭക്ഷണം കഴിക്കുന്നു. ഒരു വെള്ളക്കാരി വീട്ടില്‍ ഉള്ളപ്പോള്‍ അതൊക്കെ ഒരു പ്രശ്‌നമാകില്ലേ. വിവാഹം കഴിഞ്ഞ്‌ നിങ്ങള്‍വേറെ താമസിച്ചാലും ഇങ്ങാട്ട്‌ വരാതിരിക്കാന്‍ കഴിയില്ലല്ലോ.അപ്പനും മകനും അത്‌ പറഞ്ഞ്‌ ചിരിക്കുന്നു. ഗൗരവമുള്ള കാര്യം പറയുമ്പോഴാണോ തമാശ എന്ന ്‌ചോദിച്ച്‌്‌ ഞാന്‍ കോപിച്ചെങ്കിലും ചര്‍ച്ച കോളിളക്കം ഒന്നുമില്ലാതെ കഴിഞ്ഞു. ജോ സമ്മതം നല്‍കി. പിന്നെ എനിക്ക ്‌മൂളാതിരിക്കാന്‍ കഴിയില്ലല്ലോ. എന്നാലും അവനെ മുറിയില്‍വിളിച്ചുകൊണ്ട്‌പോയി ഒന്നു കൂടെ ആലോചിക്കു മകനെ എന്നൊക്കെ ഒരു അമ്മയുടെ ആശങ്കയോടെ അവനോട്‌ പറഞ്ഞ്‌പ്പോള്‍ അവന്‍ പറഞ്ഞത്‌ ജൂലിയെ, അതായിരുന്നു അവളുടെ പേര്‌, കണ്ടാല്‍ അമ്മക്ക്‌ ഇഷ്‌ടമാകുമെന്നാണ്‌.

അവന്‍ പറഞ്ഞത്‌ സത്യമായിരുന്നു. ജൂലി ഞങ്ങളുടെ മരുമകളായ്‌ വന്നു. ഞങ്ങള്‍ അവളെ വെളുമ്പി എന്നുവിളിച്ചു. മലയാളം പഠിക്കുന്നത്‌ അവള്‍ക്ക്‌ ബാലികേറാ മലയായിരുന്നു. എങ്കിലും ചില മലയാളവാക്കുകള്‍ അറിയുന്നത്‌ പലപ്പോഴും വീട്ടില്‍തമാശക്ക്‌ വഴിനല്‍കി. അടുക്കളയില്‍ എന്റെ സഹോദരിയൊത്ത്‌ ഞങ്ങള്‍ എന്തോ പാകം ചെയ്യുമ്പോള്‍ അവള്‍ പറഞ്ഞ ്‌`വിളമ്പിവയ്‌ക്കാം' അത്‌കേട്ട്‌ ജൂലി ഓടി വന്ന്‌ എന്നെവിളിച്ചോ എന്നുചോദിച്ചു. ആദ്യം ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല. പിന്നെയാണു ഞാന്‍ ഓര്‍ത്തത്‌ അവളുടെ വിളിപ്പേരായ വെളുമ്പിയും വിളമ്പി എന്ന വാക്കും കൂടി ഒരു മലയാളി വീട്ടമ്മയുടെ അമേരിക്കകാരി മരുമകളെ വട്ടം കറക്കിയതാണെന്ന്‌.

മകനു വൈറ്റ്‌ഹൗസില്‍ ഉദ്യോഗമായത്‌കൊണ്ട്‌ ജോ മരിച്ചപ്പോള്‍ പ്രസിഡണ്ട്‌ ഒബാമ എന്നെവിളിച്ച്‌്‌ അനുശോചനമറിയിച്ചിരുന്നു. പുഷ്‌പ ചക്രവും അയച്ചു തന്നിരുന്നു,പിന്നീട്‌ അദ്ദേഹം നൂയോര്‍ക്കില്‍വന്നപ്പോള്‍ വാള്‍ഡോഫ്‌ അസ്‌റ്റോറിയയില്‍വച്ച്‌ എന്നെനേരില്‍ കണ്ട്‌ ജോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. മകന്റെ ജീവിത വിജയം എന്നെ പോലെ ഒരു സാധാരണ സ്‌ത്രീക്ക്‌്‌ അമേരിക്കന്‍ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച്‌ക്ക്‌ അവസരം ഉണ്ടാക്കി. സുരക്ഷ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക്‌ ക്യാമറകൊണ്ട്‌പോകാന്‍ കഴിഞ്ഞില്ലെങ്കിലും വൈറ്റ്‌ ഹൗസ ്‌ഫോട്ടൊഗ്രാഫര്‍ ഞങ്ങളുടെ പടമെടുക്കുകയും പിന്നീട്‌ ഞങ്ങള്‍ക്കയച്ചു്‌ തരികയും ചെയ്‌തു.

മകനു ഒരു പുത്രന്‍ പിറന്നപ്പോള്‍ ജോ വളരെ ആഹ്ലാദിച്ചു. എന്നാല്‍ കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ജോയ്‌ക്ക്‌്‌ നേരിയ അസുഖം തുടങ്ങി. അത്‌പെട്ടെന്ന്‌മാറുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. റിട്ടയര്‍മെന്റില്‍ അസുഖം വരുന്നത്‌കൊണ്ട്‌ കുഴപ്പമില്ല. ജോലിക്ക്‌ പോകണ്ടല്ലോ എന്നൊക്കെ പതിവ്‌ തമാശകള്‍ പറഞ്ഞ്‌ ജോയും ശുഭാപ്‌തിവിശ്വാസത്തിലായിരുന്നു. ദൈവഹിതം നമ്മള്‍ അറിയുന്നില്ലല്ലോ. ജോയുടെ അസുഖം ഭേദമായില്ല. അദ്ദേഹത്തെദൈവം വിളിച്ചു. ഒരു സ്‌ത്രീയുടെ ഏറ്റവും വലിയദു:ഖം, വൈധവ്യദു:ഖം അങ്ങനെ എന്നെ പൊതിഞ്ഞുനിന്നു. ജോയുടെ ഓര്‍മ്മകള്‍ തെളിക്കുന്ന ദീപത്തിന്റെ പ്രകാശത്തില്‍ ഞാന്‍ എന്റെ ശേഷിച്ച ജീവിതത്തിന്റെ പാത തിരയുന്നു.

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-9: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-9: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ (ഓര്‍മ്മക്കുറിപ്പുകള്‍-9: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക