Image

എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ഫാമിലി സണ്ടേയും, ആദ്യകുര്‍ബ്ബാന ശുശ്രൂഷയും

സി.എസ്.ചാക്കോ, എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് Published on 26 November, 2013
എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ഫാമിലി സണ്ടേയും, ആദ്യകുര്‍ബ്ബാന ശുശ്രൂഷയും
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ ഇടവകയുടെ ഈ വര്‍ഷത്തെ ഫാമിലി സണ്ടേ നവംബര്‍ 24 ഞായാഴ്ച ആഘോഷിച്ചു. അന്നേദിവസം ഇടവകയിലെ അഞ്ചു കുട്ടികളുടെ ആദ്യകുര്‍ബ്ബാന ശുശ്രൂഷയും നടന്നു.

അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയില്‍ ഇടവകയിലെ അഞ്ചു കുട്ടികള്‍ ആദ്യകുര്‍ബ്ബാന സ്വീകരിച്ച് സഭയുടെ അംഗങ്ങളായി. മാതാപിതാക്കള്‍ക്കൊപ്പം ആദ്യ കുര്‍ബ്ബാന സ്വീകരിച്ച കുട്ടികലെ തിരുമേനി അനുമോദിക്കുകയും, ഇടവകയുടെ വകയായുള്ള ബൈബിള്‍ സമ്മാനിച്ചുകൊണ്ട്, ദൈവവിശ്വാസത്തില്‍ വളര്‍ന്ന് സഭയുടെ ഉത്തമ സാക്ഷികളായിത്തീരുവാന്‍ ആഹ്വാനം ചെയ്തു.
റവ. കെ.ഈ. ഗീവര്‍ഗീസ്(ഭദ്രാസന സെക്രട്ടറി), റവ.ഏബ്രഹാം ഉമ്മന്‍(ഇടവക വികാരി) എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്ക് സഹകാര്‍മ്മികത്വം വഹിച്ചു.

ഫാമിലി സണ്ടേ ആഘോഷിക്കുന്ന ഇടവക ജനങ്ങളോട് തിരുമേനി കുടുംബത്തിന്റെ മാഹാത്മ്യത്തെപ്പറ്റി സംസാരിക്കുകയും, വിശുദ്ധയായ കന്യകാമറിയത്തിന്റെ ജിവിതാനുഷ്ടാനങ്ങളെ പിന്‍പറ്റി ജീവിക്കുവാന്‍ ആഹ്വാനം ചെയ്തു. ലോക രക്ഷകന്റെ പിറവിക്ക് ഒരു പാത്രമായിത്തീര്‍ന്ന വിശുദ്ധ മറിയത്തിന്, തന്റെ ശിഷ്ട ജീവിതം അത്ര സുഖകരമാവില്ല എന്നറിയാമായിരുന്നിട്ടും, ദൈവം തന്നെ ഏല്‍പിച്ച ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ മറിയ ശ്രമിച്ചില്ല എന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു.

രണ്ടു വ്യത്യസ്ത വ്യക്തികള്‍ ഒന്നിച്ചു ചേരുമ്പോള്‍ ലഭിക്കുന്ന ബന്ധം രക്തബന്ധത്തെക്കാള്‍ മഹനീയമാണെന്നും, കുടുംബത്തില്‍ത്തന്നെ ദൈവരാജ്യത്തിന്റെ മഹത്വീകരണം നമുക്ക് സാധ്യമാണെന്നും തിരുമേനി ഓര്‍മ്മപ്പെടുത്തി.

വിവാഹത്തില്‍ക്കൂടി ലഭിക്കുന്ന കുടുംബജീവിതം എന്നെന്നും നിലനില്‌ക്കേണ്ടതും, ആ ബന്ധം പരിശുദ്ധവും, പരിപാവനവുമാണെന്നും, ക്രിസ്തീയ ജീവിതത്തിന്റെ മര്‍മ്മം തന്നെ അന്യോന്യം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതാണെന്നും തിരുമേനി തന്റെ വചന ശുശ്രൂഷയില്‍ക്കൂടി ഇടവക ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഇടവകയിലെ എല്ലാ കുടുംബങ്ങളും ശുശ്രൂഷയിലും, വിശുദ്ധകുര്‍ബ്ബാനയിലും കുടുംബമായി പങ്കുകൊണ്ടു.

ഇടവക ജനങ്ങളെ കൂടാതെ, ആദ്യകുര്‍ബ്ബാന കൈക്കൊള്ളുന്ന കുട്ടികളുടെ ബന്ധുജനങ്ങളും, സുഹൃത്തുക്കളും ആരാധനയിലും അതിനുശേഷം നടന്ന സ്‌നേഹവിരുന്നിലും പങ്കെടുത്തു.

സി.എസ്.ചാക്കോ
(അസംബ്ലി മെമ്പര്‍)
എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച്


എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ഫാമിലി സണ്ടേയും, ആദ്യകുര്‍ബ്ബാന ശുശ്രൂഷയും
Church photos and Silver jubilee, Family Night, Family Sunday,
എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ഫാമിലി സണ്ടേയും, ആദ്യകുര്‍ബ്ബാന ശുശ്രൂഷയും
എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ഫാമിലി സണ്ടേയും, ആദ്യകുര്‍ബ്ബാന ശുശ്രൂഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക