Image

പണ്ഡിറ്റ്‌ രമേഷ്‌ നാരായണ്‍ ഹെറിറ്റെജ്‌ ഇന്ത്യ നേതൃത്വവുമായി മനസ്സ്‌ തുറക്കുന്നു

കോരസണ്‍ വര്‍ഗീസ്‌ Published on 25 November, 2013
പണ്ഡിറ്റ്‌ രമേഷ്‌ നാരായണ്‍ ഹെറിറ്റെജ്‌ ഇന്ത്യ നേതൃത്വവുമായി മനസ്സ്‌ തുറക്കുന്നു
ന്യുയോര്‍ക്ക്‌: പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ ക്കെ, ഏതാണ്ട്‌ 14 വര്‍ഷംങ്ങള്‍ക്ക്‌ മുമ്പ്‌ മലയാളിയുടെ ആസ്വാദന തലത്തില്‍ ഹിന്ദുസ്‌ഥാനി സംഗീതം പെയ്‌തിറങ്ങിയപ്പോള്‍, മലയാള - സിനിമാ- സംഗീത ധാരയില്‍ ഒരു പുതിയ ചരിത്രം രേഖപ്പെടുത്തു കയായിരുന്നു. പണ്ഡിറ്റ്‌ രമേഷ്‌ നാരാണ്‍നോടൊപ്പം ഹെറിറ്റേജ്‌ ഇന്ത്യ പ്രസിഡന്റ്‌ തോമസ്‌ .ടി. ഉമ്മന്‍, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്‌, ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍, ജേക്കബ്‌ എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കുകൊണ്ടു.

രാഗങ്ങളുടെ സമയ ചക്രത്തില്‍ തുടര്‍ച്ചയായി 36 മണിക്കൂര്‍ സംഗീതം ആലപിച്ച്‌ അവിസ്‌മരണീയമായ ചരിത്രം കുറിച്ച്‌ ഗിന്നിസ്‌ വേള്‍ഡ്‌ റിക്കാര്‍ഡില്‍ ഇടം കണ്ടെത്തിയ രമേഷ്‌ നാരായണന്‍ തന്റെ ദൈവഭക്‌ത അനുഗ്രഹം ലോകത്തില്‍ ശാന്തിക്കും സമാധാനത്തിനുമായി സമര്‍പ്പിക്കുകയാണ്‌.

ഫ്യൂഷന്‍ ഹിന്ദുസ്‌ഥാനി സംഗീതത്തിന്റെ തനിമ നഷ്‌ടപ്പെടുത്തുകയല്ലേ ?
ഫ്യൂഷന്‍ സംഗീതത്തില്‍ പുതിയ തലങ്ങള്‍ സൂക്ഷിക്കുകയാണ്‌, അത്‌ ഉള്‍കൊളളലാണ്‌, നഷ്‌ടപ്പെടുത്തലല്ല. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്‌, ഇന്ത്യന്‍ സംസ്‌കാരം പോലെ തന്നെ എന്തിനേയും ഉള്‍കൊളളാനും പരിപോഷിപ്പിക്കാനുമുളള സിദ്ധിയുണ്ട്‌. എല്ലാ സംഗീത ശാഖകളിലും പുതിയ പരീക്ഷണങ്ങള്‍ അനിവാര്യമാണ്‌. എന്നാല്‍ ഒരിക്കലും ശാസ്‌ത്രീയ സംഗീതത്തിന്റെ മാറ്റുകുറകയില്ല, കാരണം അത്‌ ആണ്‌ എല്ലാ പരീക്ഷണങ്ങളുടേയും അടിസ്‌ഥാനം. ഗുരുകുല ശിക്ഷണ ഇന്ന്‌ ഇല്ലാതെ പോകുന്നത്‌ ഒരു വലിയ വീഴ്‌ച തന്നെയാണ്‌. നല്ല ശിഷ്യനില്ലാതെ നല്ല ഒരു ഗുരു ഉണ്ടാവുകയില്ല. അറുപതുകളില്‍ പണ്ഡിറ്റ്‌ രവി ശങ്കറും യഹൂഭി മനൂഹിനും ചേര്‍ന്നു ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിച്ചു. സുബിന്‍ മേത്തയും എ.ആര്‍. റഹ്‌മാന്‍ജിയും ഈ വിശാല സംഗീത മേളനത്തെ പരിപോഷിപ്പിക്കുന്നു. നൂറു കണക്കിനു വാദ്യോപകരണങ്ങളുമായി നടത്തപ്പെട്ടിരുന്ന പാശ്‌ചാത്യ ശാസ്‌ത്രീയ സംഗീത മേഖലയില്‍ വെറും ഒരു സിത്താറും തബലയുമായി പണ്ഡിറ്റ്‌ രവിശങ്കറും അലി അക്‌ബര്‍ ഖാനും പാശ്‌ചാത്യ ലോകത്ത്‌ മാസ്‌മര പ്രപഞ്ചം തന്നെ സൃഷ്‌ടിച്ചില്ലേ.

ഹിന്ദുസ്‌ഥാനി സംഗീത ശാഖയില്‍ പുത്തന്‍ പ്രവണതകള്‍ ? സ്വന്തമായ ഇടങ്ങള്‍ ?

വര്‍ഷങ്ങളുടെ സംഗീത തപസിലൂടെ നേടിയ ആത്മ ധൈര്യമാണ്‌ മുമ്പോട്ടുനയിക്കുന്ന ശക്‌തി എങ്കിലും ഞാന്‍ ഒരു ശൂന്യനാണെന്ന സത്യത്തോടെയാണ്‌ ഓരോ കച്ചേരിയിലും ഇരിക്കുന്നത്‌. മുന്‍ ഒരുക്കമില്ലാത്ത ( ണ്ടണ്ഡണ്മത്സഗ്നത്മദ്ധന്മന്റന്ധദ്ധഗ്നി) അപ്പോഴപ്പോഴത്തെ നിര്‍മ്മാണം (.ണ്മഗ്നന്ധ ങ്കത്സനുന്റന്ധദ്ധഗ്നി) ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തിന്റെ പ്രത്യേകതയാണ്‌. ഹിന്ദു സ്‌ഥാനി സംഗീതവും സുഫി സംഗീതവും ഒരേ ധ്യാനവും പ്രാര്‍ഥനയുമാണ്‌. പതിനായിരം പ്രാര്‍ഥനകള്‍ ഒരു കീര്‍ത്തനത്തിനൊതുങ്ങുമെങ്കില്‍ ഒരു കോടി പ്രാര്‍ഥനകളാണ്‌ ഒരു കച്ചേരിയിലൂടെ അര്‍പ്പിക്കപ്പെടുന്നത്‌. ``മുദൃ മല്‍ഹാര്‍ എന്നത്‌ എന്റെ സ്വന്തമായ കൈപ്പടയാണ്‌. അന്‍പതിലതികം മല്‍ഹാര്‍ ഇപ്പോഴുമുണ്ട്‌. മഴയെ താളത്തില്‍ ചാലിച്ചാണ്‌ മല്‍ഹാറുകള്‍ ജനിക്കുക. അക്‌ബര്‍ ചക്രവര്‍ത്തിയുടെ സദസില്‍ മിയ ടാന്‍സനാണ്‌ മല്‍ഹാറുകളുടെ ജനയിതാവായി അറിയപ്പെടുന്നത്‌. എപ്പോള്‍ വേണമെങ്കിലും പുതിയ രാഗങ്ങള്‍ ജനിച്ചുകൊണ്ടേയിരിക്കും.

മഴ സംഗീതത്തിന്റെ അനശ്വരതക്ക്‌ മാറ്റുകൂട്ടുമല്ലോ ?

സംഗീതവും മഴയുമായി പല ബന്ധങ്ങള്‍ ഉണ്ടെന്നത്‌ അബുദാബിയില്‍ നടന്ന ഒരു കച്ചേരിയില്‍ തെളിയിക്കപ്പെട്ടു. തുറന്ന വേദിയില്‍ അവിടെ കച്ചേരി നടത്തപ്പെട്ടപ്പോള്‍ മേഘങ്ങള്‍ തമ്മില്‍ മന്ത്രിച്ചു അത്ഭുതകരമായി അവിടെ മഴ പെയ്‌തത്‌ അത്ഭുതത്തോടെയേ ഓര്‍ക്കാനാവൂ.

30 മണിക്കൂറിലേറെ നിര്‍ത്താതെ പാടി ഗിന്നിസ്‌ വേള്‍ഡ്‌ റിക്കാര്‍ഡ്‌ കുറിച്ചു എന്നു കേട്ടിട്ടുണ്ട്‌. പുതിയ പരീക്ഷണങ്ങള്‍ ?

അത്‌ 1994 ലായിരുന്നു. എന്നാല്‍ 2013 ജനുവരിയില്‍ 36 മണിക്കൂര്‍ നിര്‍ത്താതെ ഹിന്ദുസ്‌ഥാനി സംഗീതം ആലപിക്കാനായി അത്‌ ഇന്ത്യന്‍ സിനിമയുടെ 100 -ാം വാര്‍ഷീകത്തോടനുബന്ധിച്ച്‌ പുനെ ഫിലിം ഇന്റസ്‌റ്റിറ്റിയൂട്ടില്‍ വച്ചായിരുന്നു.

ഏറ്റവു പ്രധാനമായി തോന്നിയത്‌ ?

പരമപൂജ്യ ഗുരുജി സംഗീത മാര്‍ത്താണ്ട്‌ പണ്ഡിറ്റ്‌ ജസരാജ്‌ജി സംഗീത ആചാര്യ വരിഷ്‌ഠ എന്ന ബറുമതി തന്ന്‌ ആദരിച്ചത്‌ ജീവിതത്തിലെ ഏറ്റവും അത്യുന്നത സൗഭാഗ്യമായി കാണുന്നു. എച്ച്‌.എച്ച്‌. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജ സംഗീത മഹായോഗി എന്ന ബഹുമതി നല്‍കി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌, വീട്ടിലേക്കുളള വഴി, എന്ന സിനിമയിലെ സംഗീതത്തിനും സ്‌പെയിനിലെ മാട്രിഡ്‌ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌, നിരവധി തവണ കേരള സ്‌റ്റേറ്റ്‌ ഫിലിം അവാര്‍ഡുകള്‍ ഇവ ഒക്കെ സംഗീതത്തിന്റെ അംഗീകാരമായി കാണുന്നു.

ഏറ്റവും ആഹ്ലാദം തോന്നിയ സന്ദര്‍ഭം ?

ടെലിവിഷന്‍ സംഗീത മത്സരത്തില്‍ തന്റെ സംഗീതമായ പറയാന്‍ മറന്ന പരിഭവം എന്ന ഗാനത്തിനായിരുന്നു ഒരു കുട്ടിക്ക്‌ കോടികളുടെ സമ്മാനം ലഭിച്ചത്‌. മിനിറ്റുകള്‍ക്കുളളില്‍ 50,000 ലധികം എസ്‌എംഎസ്‌ ആണ്‌ ആ കുട്ടിക്ക്‌ ലഭിച്ചത്‌. അതില്‍ വളരെ സന്തോഷം തോന്നി.

ഹിന്ദുസ്‌ഥാനി സംഗീതത്തിന്‌ കേരളത്തില്‍ സാധ്യതകള്‍ ?

പണ്ഡിറ്റ്‌ മോത്തി റാം നാരായണ സംഗീത വിദ്യാലയം തിരുവനന്തപുരത്ത്‌ സ്‌ഥാപിച്ചു. കൊച്ചിയിലും, കോഴിക്കോട്ടും ഇതിന്റെ ശാഖകള്‍ ഉണ്ട്‌. അയ്യായിരത്തിലധികം കുട്ടികള്‍ ഇവിടെ സംഗീതം അഭ്യസിക്കുന്നു. കൂടാതെ അമേരിക്കയിലും യൂറോപ്പിലുമായി അനവധി ഇന്റര്‍നെറ്റ്‌ ക്ലാസുകളും സജീവമാണ്‌. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലും സജീവമാണ്‌. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികിലും ഹിന്ദുസ്‌ഥാനി സംഗീതത്തിന്‌ ഒരു പീഠം ലഭിക്കുവാന്‍ ആഗ്രഹമുണ്ട്‌.

ലോക സംഗീതത്തിന്‌ എന്തു സ്‌ഥാനമാണ്‌ ഹിന്ദുസ്‌ഥാനി സംഗീതത്തിനുളളത്‌. ?

സംഗീത സമാധാനത്തിനുളള മാര്‍ഗ്ഗമാണ്‌ ജപകോടി ധ്യാനമാണ്‌ സംഗീതമെന്നു പറഞ്ഞിരുന്നില്ലേ ? ``ഖയാല്‍ എന്നത്‌ ഓര്‍മ്മ എന്നാണര്‍ത്ഥം, ഒരു പിടി നല്ല ഓര്‍മ്മകള്‍ പ്രാര്‍ഥനകളാവുമ്പോള്‍ സമാധാന വര്‍ഷം അറിയാതെ പെയ്‌തിറങ്ങിയില്ലേ ? സംഗീതത്തിനു ലോകത്തെ ഒന്നാക്കാനും സ്‌നേഹിക്കാനും ഉളള മാന്ത്രിക ശക്‌തിയുണ്ട്‌.

സിനിമയില്‍ സംഗീതം ചെയ്യാന്‍ താല്‍പര്യം ?

ഏഴിലധികം സിനിമകളില്‍ സംഗീതം ചിട്ടപ്പെടുത്തി. ഹിന്ദുസ്‌ഥാനി സംഗീതത്തില്‍ മാത്രം ഒതുങ്ങാതെ ചിത്രത്തിന്റെ ഘടന അനുസരിച്ച്‌ ഏതു തലത്തിലും സംഗീതം തയ്യാറാക്കും. ഏതു രീതിയിലും ഉള്‍ക്കൊളളാനാവും എന്നതാണ്‌ ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തിന്റെ ശക്‌തി.

കണ്ണൂരില്‍ കൊലപാതക രാഷ്‌ട്രീയമാണല്ലോ അവിടെ നിന്നും ഒരു സമാധാന മന്ത്രം ഉയരുന്നത്‌ അത്ഭുതമാണല്ലോ ?

കണ്ണൂരിലെ കൂത്തുപ്പറമ്പാണ്‌ എന്റെ സ്‌ഥലം. അവിടെയുളളവര്‍ നിഷ്‌കളങ്കരാണ്‌ അതുകൊണ്ടാണ്‌ അവര്‍ ഏറെ വഞ്ചിക്കപ്പെടുന്നത്‌. രാഷ്‌ട്രീയ ചെന്നായ്‌ക്കളുടെ വെറും ഇരകളാണവര്‍. വ്യക്‌തിപരമായി പല രാഷ്‌ട്രീയ നേതാക്കളേയും അടുത്തറിയാം അവരെപ്പറ്റി അഭിപ്രായം പറയാനാവാത്തത്‌ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്ത്വം ഓര്‍ത്തു കൊണ്ടുമാത്രമാണ്‌. പണ്ടൊക്കെ കലകളെ രാജാക്കന്മാര്‍ പരിപോഷിപ്പിച്ചിരുന്നു. അതുകൊണ്ടു മാത്രമാണ്‌ ഈ ശാസ്‌ത്രീയ കലകള്‍ ഇന്നുവരെ പിടിച്ചു നിന്നത്‌. ഇന്നത്തെ രാഷ്‌ട്രീയം കാണുമ്പോള്‍ രാഷ്‌ട്ര പിതാവ്‌ മഹാത്മജിക്ക്‌ തെറ്റുപറ്റി എന്നു തോന്നുന്നു. ഇത്തരം സ്വാതന്ത്ര്യം നമുക്ക്‌ വേണ്ടായിരുന്നു. സര്‍വ്വനാശകാരിയായ ദുര്‍മോഹികളായ ഒരു കൂട്ടം കീരാത രാഷ്‌ട്രീയക്കാരുടെ അടിമകളാണ്‌ ഇന്ന്‌ ഇന്ത്യക്കാര്‍. നല്ല രാഷ്‌ട്രീയക്കാര്‍ക്കു മാത്രമേ നല്ല കലാകാരന്മാരെ വളര്‍ത്താനാവൂ. നല്ല ഭരണാധിപന്മാര്‍ക്കു മാത്രമേ കലകളെ നിലനിര്‍ത്താനാവൂ.

ഹെറിറ്റേജ്‌ ഇന്ത്യയുടെ നേതൃത്വത്തില്‍ ന്യുയോര്‍ക്കില്‍ കലകളെ പോഷിപ്പിക്കാനുളള വേദി ഉണ്ടാവുന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്‌.
പണ്ഡിറ്റ്‌ രമേഷ്‌ നാരായണ്‍ ഹെറിറ്റെജ്‌ ഇന്ത്യ നേതൃത്വവുമായി മനസ്സ്‌ തുറക്കുന്നുപണ്ഡിറ്റ്‌ രമേഷ്‌ നാരായണ്‍ ഹെറിറ്റെജ്‌ ഇന്ത്യ നേതൃത്വവുമായി മനസ്സ്‌ തുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക