Image

പതിനെട്ടാംപടിയില്‍ സഹായ ഹസ്തവുമായി പോലീസ് സേന

Published on 26 November, 2013
പതിനെട്ടാംപടിയില്‍ സഹായ ഹസ്തവുമായി പോലീസ് സേന
       ഒരു സമയം 25 പോലീസ് സേനാംഗങ്ങളെയാണ് തീര്‍ത്ഥാടകരെ  സഹായിക്കാന്‍ മാത്രമായി പതിനെട്ടാംപടിയില്‍ നിയോഗിച്ചിട്ടുള്ളത്. ഒരു ദിവസം മൂന്നു ടീമുകളാണ് മൂന്നു ഷിഫ്റ്റുകളിലായി ഇവിടെ സേവനം ചെയ്യുന്നത്. സ്റ്റേറ്റ് ആംഡ് പോലീസ്, കേരള ആംഡ് പോലീസ്, മലബാര്‍ സ്‌പെഷ്യല്‍ പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് പതിനെട്ടാംപടിയില്‍ സേവനം അനുഷ്ഠിക്കുന്നത്. സ്വമേധയാ മുന്നോട്ടു വരുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് പതിനെട്ടാം പടിയില്‍ നിയോഗിക്കുന്നതെന്ന് സന്നിധാനത്തെ സുരക്ഷാ ചുമതലകളുള്ള പോലീസ് സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു. സാധാരണ ഒരു മിനിറ്റില്‍ 70 തീര്‍ത്ഥാടകരെ വീതമാണ് പതിനെട്ടാംപടി കയറ്റി വിടുന്നത്. വലിയ തിരക്ക്  ഉള്ളപ്പോള്‍ മിനിറ്റില്‍ 80 – 90 പേരെ വീതം കയറ്റിവിടും. വലിയ നടപ്പന്തലില്‍  ശാസ്ത്രീയമായി ക്യൂ ക്രമീകരിച്ച ശേഷമാണ് പതിനെട്ടാംപടിക്കു സമീപത്തേയ്ക്ക് തീര്‍ത്ഥാടകരെ എത്തിക്കുന്നത്. പതിനെട്ടാംപടിയില്‍ നിയോഗിക്കപ്പെടുന്ന മൂന്നു ഷിഫ്റ്റിലെയും പോലീസ് സേനാംഗങ്ങളുടെ ചുമതല ഓരോ സി ഐ മാര്‍ക്കും, പൂര്‍ണ്ണ ചുമതല ഡി വൈ എസ് പി ക്കുമാണ്. നാലു മണിക്കൂര്‍ ഇടവിട്ട് ടീമുകള്‍ മാറും.

പതിനെട്ടാംപടിയില്‍ സഹായ ഹസ്തവുമായി പോലീസ് സേന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക