Image

ഹൂസ്റ്റണ്‍ സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ച് കൂദാശ നവംബര്‍ 30ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജീമോന്‍ റാന്നി Published on 26 November, 2013
ഹൂസ്റ്റണ്‍ സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ച് കൂദാശ നവംബര്‍ 30ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ പുതുതായി പണിക്കഴിക്കപ്പെട്ട സെന്റ് ജയിംസ് ക്‌നാനായ ദേവാലയത്തിന്റെ പ്രതിഷ്ഠാ കര്‍മ്മവും പെരുന്നാളും നവംബര്‍ 29, 30, ഡിസംബര്‍ 1 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കൂദാശാ ശുശ്രൂഷകള്‍ക്കും പെരുന്നാളാഘോഷങ്ങള്‍ക്കും ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ ചീഫ് മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് മാര്‍ സേവേറിയോസ് കുറിയാക്കോസ്, നോര്‍ത്ത് അമേരിക്കാ യൂറോപ്പ് റീജിയണല്‍ മെത്രപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ആയൂബ് എന്നിവര്‍ നേതൃത്വം നല്‍കും.

കൂദാശാ ചടങ്ങുകളുടെ ഭാഗമായുള്ള ഒന്നാം ശുശ്രൂഷ വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആരംഭിച്ച് സന്ധ്യാപ്രാര്‍ത്ഥനയോടു കൂടി സമാപിയ്ക്കും.

നവംബര്‍ 30ന് ശനിയാഴ്ച പ്രതിഷ്ഠാ കര്‍മ്മങ്ങളുടെ പ്രധാന ശുശ്രൂഷകള്‍ നടത്തപ്പെടും. രാവിലെ 8 മണിയ്ക്ക് ശുശ്രൂഷകള്‍ ആരംഭിച്ച് വി. മൂന്നിന്മേല്‍ കുര്‍ബാനയോടും കൂടി ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് 12 മണിയോടുകൂടി പൊതുസമ്മേളനം ആരംഭിയ്ക്കും. ഹൂസ്റ്റണിലെ വൈദിക ശ്രേഷ്ഠരും, സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

1 മണിയ്ക്ക് ഹൂസ്റ്റണിലെ പ്രവാസി മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റാഫിള്‍ ഡ്രോയുടെ ഫലങ്ങള്‍ പ്രസ്താവിയ്ക്കും. ദേവാലയനിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ ഡ്രോയ്ക്ക് ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ ഡ്രോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. ആഢംബര കാറായ മെഴ്‌സിഡസ് ബെന്‍സ് കാറാണ് ഒന്നാം സമ്മാനാര്‍ഹയ്ക്ക് ലഭിയ്ക്കുക.

തുടര്‍ന്ന് ഉച്ചഭക്ഷണം ഉണ്ടായിരിയ്ക്കും. തുടര്‍ന്ന് മൂന്നു മണിയോടു കൂടി കാവല്‍പിതാവായിരിയ്ക്കുന്ന യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള സെന്റ് ജെയിംസ് ദേവാലയത്തിന്‌റെ പെരുന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് കൊടിയേറ്റ കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നതാണ്. ചെണ്ടമേളവും, വാദ്യമേളവും കൊടിയേറ്റിന് മാറ്റുകൂട്ടും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ശുശ്രൂഷകള്‍ അവസാനിയ്ക്കും.

ഞായാറാഴ്ച രാവിലെ 9മണിയ്ക്ക് വി. മൂന്നിന്മേല്‍ കുര്‍ബാന ഉണ്ടായിരിയ്ക്കുന്നതാണ്. തുടര്‍ന്ന് പെരുന്നാളാഘോഷവും, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി റാസയും ഉണ്ടായിരിയ്ക്കുന്നതാണ്.
ദേവാലയാംഗങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ഈ ദേവാലയം. ഈ സ്വപ്നസാക്ഷാത്ക്കാരം സാദ്ധ്യമായിത്തീര്‍ന്നത് പരകാരുണികനായ ദൈവത്തിന്റെ അളവറ്റ കൃപകള്‍ കൊണ്ടുമാത്രമാണെന്ന് സംഘാടകര്‍ നന്ദിപൂര്‍വ്വം സ്മരിച്ചു.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ പ്രവാസി മലയാളികളെയും ചടങ്ങുകളിലേക്ക് പ്രതീക്ഷിയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.എം.എസ്.ചെറിയാന്‍(വികാരി)-469-762-0036
ഏലിയാസ് ചാലുപറമ്പില്‍(വൈസ് പ്രസിഡന്റ്) - 409-939-9064
ഏബി മാത്യൂ(സെക്രട്ടറി)- 832-276-1055
ഏബ്രഹാം. ടി. കുരിയാക്കോസ്(ട്രഷറര്‍)- 281 793 9860
കുറിയാക്കോസ് ഏബ്രഹാം ( കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍)- 281- 627-4925
തോമസ് വൈക്കത്തുശ്ശേരില്‍(പബ്ലിക് റിലേഷന്‍സ്) -281 250 6399




ഹൂസ്റ്റണ്‍ സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ച് കൂദാശ നവംബര്‍ 30ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക