Image

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ അരമന കൂദാശ നവംബര്‍ 30 ന്.

ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം Published on 25 November, 2013
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ അരമന കൂദാശ നവംബര്‍ 30 ന്.
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെ ആസ്ഥാനം പുതിയതായി വാങ്ങിച്ച ഓര്‍ത്തഡോക്ള്‍സ് സെന്ററിലേക്ക് മാറ്റുന്നതിനായി ഭദ്രാസന കൌണ്‌സില്‍ തീരുമാനിച്ചപ്രകാരം നവംബര്‍ 30 ന് സെന്ററില്‍ ഉള്ളതായ താത്കാലിക ചാപ്പലില്‍ രാവിലെ 8 മണിയ്ക്ക് പ്രഭാത നമസ്‌കാരവും അതേത്തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് അരമന കൂദാശയും നടത്തും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്സ് മാര്‍ യൂസബിയോസ്സ് ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്തം വഹിയ്ക്കും.

ക്രമീകരണങ്ങള്‍ നടത്തുന്നതിനായി വെരി.റവ. ഗീവര്‍ഗ്ഗീസ് അറൂപ്പാല കോര്‍ എപ്പിസ്‌കോപ്പ ജനറല്‍ കണ്‍വീനറും എല്‍സണ്‍ സാമുവേല്‍ കോര്‍ഡിനേറ്ററുമായി വിവിധ കമ്മിറ്റികള്‍ പ്രവര്ത്തിച്ചു വരുന്നു.

ഊര്‍ശ്ലേം ഓര്‍ത്തഡോക്ള്‍സ് സെന്റര്‍ എന്ന് നാമകരണം ചെയ്തിട്ടുളള ഈ ഓര്‍ത്തഡോക്ള്‍സ് സമുസ്ച്ചയം ഫോര്‍ട്ട് ബെന്റ് കൌണ്ടിയില്‍ ബീസ്ലി സിറ്റിയുടെയും റോസന്‍ ബര്‍ഗ് സിടിയുടെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന നൂറ് ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.

ഈ സമുസ്ച്ചയത്തില്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെ അരമന, ചാപ്പല്‍, ഓര്‍ത്തഡോക്ള്‍സ് മുസിയം,വൈദീക പരിശീലന സ്ഥാപനം, ആശ്രമം, യൂത്ത് സെന്റെര്‍, ഓര്‍ത്തഡോക്ള്‍സ് സഭാംഗംങ്ങല്‍ക്കായി താമസിയ്ക്കുന്നതിനുള്ള ഓര്‍ത്തഡോക്ള്‍സ് വില്ലേജ്, റി ട്ടയെര്‍മെന്റ് ഹോം , പ്രിലിമിനറി ഹെല്‍ത്ത് സെന്റെര്‍, വിദ്യാഭ്യാസ സ്ഥാപനം എന്നിവയൊക്കെ ഭാവിയില്‍ ഉണ്ടാകും വിധത്തില്‍ പദ്ധതികള്‍ രൂപീകരിയ്ക്കുക എന്നതാണ് ലക്ഷ്യം. 7200 ചതുരസ്ര അടിയുള്ള അരമനയും, 2500 ച.അടിയുള്ള താത്കാലിക ചാപ്പലും, ഗസ്റ്റ് ഹൗസും, തടാകവും, ആണ് ഇപ്പോള്‍ ഈ സമുസ്ച്ചയത്തില്‍ നിലവിലുള്ളത്. ഭദ്രാസന അസ്സംബ്ലിയുടെ തീരുമാനപ്രകാരം നിലവിലുള്ള മിസ്സോറി സിറ്റിയിലെ ഭദ്രാസന ആസ്ഥാനം വില്‍ക്കുന്നതിനുള്ള നടപടികളും സ്വീകരിയ്ചിട്ടുണ്ട്.
അരമന കൂദാശയ്ക്ക് ശേഷം മര്‍ത്ത മറിയം സമാജം പങ്കെടുക്കുന്നവര്‍ക്കായി സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ അരമന കൂദാശ നവംബര്‍ 30 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക