Image

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ ഓര്‍മ്മപെരുന്നാള്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 25 November, 2013
മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ ഓര്‍മ്മപെരുന്നാള്‍
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഭദ്രാസനങ്ങളുടെ ആത്മീയ പിതാവായി സഭയുടെ ഉന്നമനത്തിനും ജനങ്ങളുടെ ആത്മീയ അഭിവൃദ്ധിക്കുംവേണ്‌ടി അക്ഷീണ പ്രയ്‌തനം ചെയ്‌ത കാലം ചെയ്‌ത മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനിയുടെ ഒന്നാം ഓര്‍മ്മപെരുന്നാള്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം ആചരിക്കുന്നു.

ഡിസംബര്‍ 14ന്‌ (ശനി) ന്യൂജേഴ്‌സിയിലെ മിഡ്‌ലാന്‍ഡ്‌ പാര്‍ക്കിലെ സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തിലാണ്‌ പെരുന്നാള്‍ ആചരണം നടക്കുന്നത്‌. ഇതുസംബന്ധിച്ച്‌ മെത്രാപ്പോലീത്തായുടെ കല്‍പ്പന എല്ലാ പള്ളികളിലും വായിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 718 470 9844, ഫാ. കെ.കെ കുര്യാക്കോസ്‌ 201 681 1078, ഫാ. ബാബു കെ. മാത്യു 201 562 6112.

തിരുമേനിയുടെ കബറടങ്ങിയിരിക്കുന്ന വളയന്‍ചിറങ്ങര സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഡിസംബര്‍ ഏഴ്‌, എട്ട്‌, ഒമ്പത്‌ തീയതികളില്‍ ഓര്‍മ്മപെരുന്നാള്‍ ആചരിക്കും.

ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ആചരണത്തില്‍ യൂഹാനോര്‍ മാര്‍ പോളികാര്‍പ്പസ്‌ മെത്രാപ്പോലീത്ത, ഡോ. ജോഷ്വ മാര്‍ നിക്കേദിമോസ്‌ എന്നിവരും പങ്കെടുക്കും.
മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ ഓര്‍മ്മപെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക