Image

ദാവീദും അബീഗയിലും (ഖണ്ഡകാവ്യം - എല്‍സി യോഹന്നാന്‍ )

എല്‍സി യോഹന്നാന്‍ Published on 23 November, 2013
ദാവീദും അബീഗയിലും (ഖണ്ഡകാവ്യം - എല്‍സി യോഹന്നാന്‍ )
ദാവീദിന്റെ രണ്ടു മുഖങ്ങള്‍
          എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്
 Yohannan.elcy@gmail.com

പത്രാധിപക്കുറിപ്പ് : സാഹിത്യപ്രതിഭ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച 'ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ മൂന്നാഴ്ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട  ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്ചയും പ്രസിദ്ധീകരിക്കുന്നു.
   
 ദാവീദും അബീഗയിലും

               (4)

തന്‍പ്രതിയോഗിയെ നിര്‍മ്മൂലമാക്കുവാന്‍
തന്‍പ്രതാപക്കൊടി കാട്ടുവാനും,

എന്നാലീ സംഹാര തന്ത്രത്തീയമ്പുകള്‍
ഒന്നുമേ ലക്ഷ്യം കണ്ടെത്തിയില്ല,

സജ്ജന നിഗ്രഹത്തിന്നൊരുങ്ങുന്നവന്‍
ലജ്ജിതനാകും നിരാശനാകും,

ദുഷ്ടരാശിപ്പതു സാഫല്യമാക്കുവാന്‍
ഇഷ്ടപ്പെടില്ലൊട്ടും ലോകേശ്വരന്‍

ഈശന്റെ യിഷ്ടത്തിനൊത്തു ചരിപ്പവന്‍
നാശം കാണില്ല ഭയപ്പെടില്ല,

എന്നാലും ശൗലിനു ദോഷം ചെയ്തീടുവാന്‍
നിന്നില്ല ദാവീദു, ദൈവദാസന്‍!

ശൗലുതന്‍ കൈപ്പാടില്‍ വീണനേരത്തിലും
ശൗലിനെ വിട്ടവന്‍ ദീനബന്ധു !

എങ്കിലും ദാവീദസ്വസ്ഥനായ്, മ്ലാനനായ്
സങ്കടപ്പെട്ടു ദിനങ്ങള്‍ തള്ളി

പട്ടിണിയും പരിവട്ടവുമായവന്‍
കഷ്ടം സഹിച്ചൊട്ടു നാളുകളില്‍

പൈദാഹ ശാന്തിക്കായ് യാതൊരുപായവും
ആ ദിവസങ്ങളില്‍ കണ്ടുമില്ല,

ആശ്വാസമേകിടും സദ്വാര്‍ത്തയൊന്നുടന്‍
യിശ്ശായിനന്ദനന്‍ കേട്ടുകാതില്‍.
നാട്ടിലാഘോഷമായന്നുകൊണ്ടാടിയ
'ആട്ടുരോമക്ഷൗര' വാര്‍ത്തതന്നെ !

കുബേരനായന്നു് കര്‍മ്മേലില്‍ ജീവിച്ച
നാബാല്‍ നടത്തിയ 'രോമവേള'.

                      (തുടരും)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക