Image

അബുദാബിയില്‍ മൃഗസംരക്ഷണ സമ്മേളനം നടത്തി

Published on 25 October, 2011
അബുദാബിയില്‍ മൃഗസംരക്ഷണ സമ്മേളനം നടത്തി
അബുദാബി: ഫാല്‍ക്കന്‍ ഹോസ്‌പിറ്റലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനിമല്‍ ഷെല്‍ട്ടര്‍ അബുദാബിയില്‍ മൃഗസംരക്ഷണ സമ്മേളനം നടത്തി. യുനൈറ്റഡ്‌ നേഷന്‍സ്‌ ആന്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ യൂറോപ്പിന്റെ മേല്‍നോട്ടത്തില്‍ 159 രാജ്യങ്ങളിലായി വേള്‍ഡ്‌ സൊസൈറ്റി ഫോര്‍ പ്രൊട്ടക്‌ഷന്‍ അനിമല്‍സ്‌ പ്രവര്‍ത്തനം, ആയിരത്തിലധികം വിഭാഗത്തിലുള്ള മൃഗ സംരക്ഷണ-ക്ഷേമ പ്രവര്‍ത്തനങ്ങളാണ്‌ ലോക രാജ്യങ്ങളില്‍ നടത്തുന്നത്‌.

ലോകത്തിലെ ഏറ്റവും വലിയ മൃഗ സംരക്ഷണ സംഘടന, അബുദാബി പരിസ്‌ഥിതി ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ദ്‌ വേസ്‌റ്റ്‌ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ഫാല്‍ക്കന്‍ ആശുപത്രിയിലെ ഷഹീന്‍ കോണ്‍ഫറന്‍സ്‌ സെന്ററില്‍ നടത്തിയ സമ്മേളനത്തില്‍ 130 പ്രതിനിധികള്‍ പങ്കെടുത്തു. സര്‍ക്കാര്‍ സ്വകാര്യ സ്‌ഥാപനങ്ങളിലെയും വിവിധ മന്ത്രാലയങ്ങളിലെയും പ്രതിനിധികളാണ്‌ പങ്കെടുത്തത്‌.

അബുദാബി എമിറേറ്റിലെ മൃഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അബുദാബി അനിമല്‍ ഷെല്‍ട്ടര്‍ പ്രവര്‍ത്തിക്കുമെന്ന്‌ ഫാല്‍ക്കന്‍ ആശുപത്രിയിലെ പ്രധാന ഡോക്‌ടറായ മാര്‍ഗിറ്റ്‌ ഗബ്രിയേല്‍ മുള്ളര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10ന്‌ അബുദാബി എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ എടുത്ത തീരുമാന പ്രകാരമാണ്‌ അബുദാബി അനിമല്‍ ഷെല്‍ട്ടര്‍ ആരംഭിച്ചത്‌. ഫാല്‍ക്കന്‍ ആശുപത്രി മാത്രമാണ്‌ പൂച്ച, പട്ടി തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അംഗീകൃത ചികില്‍സാ കേന്ദ്രം. 166 പട്ടികളെയും 64 പൂച്ചകളെയും ഈ വര്‍ഷം ആദ്യത്തെ ഒന്‍പതു മാസത്തിനകം ദത്തെടുത്ത്‌ വളര്‍ത്തുകയും ആവശ്യക്കാര്‍ക്ക്‌ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്‌തതായി സമ്മേളനത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി.
അബുദാബിയില്‍ മൃഗസംരക്ഷണ സമ്മേളനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക