Image

എസ്‌എംസിസി സാരഥികള്‍ക്ക്‌ യുകെഎസ്‌ടിസിഎഫിന്റെ ആശംസകള്‍

Published on 25 October, 2011
എസ്‌എംസിസി സാരഥികള്‍ക്ക്‌ യുകെഎസ്‌ടിസിഎഫിന്റെ ആശംസകള്‍
ലണ്ടന്‍: അമേരിക്കയിലെ സിറോ മലബാര്‍ കത്തോലിക്കരുടെ അല്‍മായ സംഘടനയായ എസ്‌എംസിസിയുടെ 2011 - 2013 വര്‍ഷത്തെ നവനേതൃത്വത്തിനു യുകെ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം ആശംസകള്‍ നേര്‍ന്നു. അമേരിക്കയില്‍ എസ്‌എംസിസിയുടെ പുതിയ പ്രസിഡന്റ്‌ സേവി മാത്യുവിനെയും ടീമിനെയും നേരില്‍ സന്ദര്‍ശിച്ച്‌ കാത്തലിക്‌ ഫോറം പ്രസിഡന്റ്‌ അപ്പച്ചന്‍ കണ്ണഞ്ചിറ അഭിനന്ദനവും ആശംസകളും അറിയിക്കുകയായിരുന്നു.

എസ്‌എംസിസിയുമായി സഹകരിച്ചു സീറോ മലബാര്‍ സഭയ്‌ക്കും പ്രവാസി അല്‍മായര്‍ക്കും ഗുണകരമാവുന്ന കര്‍മ്മപദ്ധതികള്‍ നടപ്പാക്കുന്നതില്‍ യുകെഎസ്‌ടിസിഎഫിന്റെ പിന്തുണ പ്രസിഡന്റ്‌ അറിയിച്ചു.

നവസാരഥികള്‍: സേവി മാത്യു (പ്രസിഡന്റ്‌), സിറിയക്ക്‌ കുര്യന്‍ (ജന. സെക്രട്ടറി) ഏലിക്കുട്ടി ഫ്രാന്‍സിസ്‌ (ട്രഷററര്‍). ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, പൗലോസ്‌ പെരുമറ്റം(വൈസ്‌ പ്രസിഡന്റുമാര്‍), സിജില്‍ പാലയ്‌ക്കലോടി (ജോ. സെക്രട്ടറി) സോളി ഏബ്രഹാം(ജോ. ട്രഷററര്‍)
എസ്‌എംസിസി സാരഥികള്‍ക്ക്‌ യുകെഎസ്‌ടിസിഎഫിന്റെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക