Image

പാമോയില്‍ കേസ്: തുടരന്വേഷണത്തിനുളള സ്‌റ്റേ രണ്ടാഴ്ചത്തേയ്ക്ക് നീട്ടി

Published on 25 October, 2011
പാമോയില്‍ കേസ്: തുടരന്വേഷണത്തിനുളള സ്‌റ്റേ രണ്ടാഴ്ചത്തേയ്ക്ക് നീട്ടി
കൊച്ചി: പാമോയില്‍ കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് നല്‍കിയ സ്‌റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേയ്ക്ക് നീട്ടി. കേസില്‍ ഇനി തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും. സ്‌റ്റേ നീക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷമുള്ള തുടരന്വേഷണ ഉത്തരവ് നടപടിക്രമം പാലിച്ചല്ലെന്ന് കാണിച്ച് കേസിലെ പ്രതിയായ ജിജി തോംസണാണ് ഹര്‍ജി നല്‍കിയത്.

തെറ്റായ നടപടിക്രമത്തിലൂടെയുള്ള തുടരന്വേഷണം തന്റെ സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കുമെന്നും ജിജി തോംസണ്‍ ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക