Image

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ആശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 June, 2011
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ആശംസകള്‍
ഷിക്കാഗോ: ജനകീയ തീരുമാനങ്ങളോടെ മികച്ച തുടക്കം കാഴ്‌ചവെച്ച ചങ്ങനാശേരി എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിസഭയ്‌ക്കും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. തിളക്കമാര്‍ന്ന തുടക്കത്തില്‍ കാണിച്ച അതേ മനോഭാവവും ദിശാബോധവും ഭരണകാലാവധിയിലുടനീളം ഉണ്ടാകട്ടെ എന്ന്‌ ആശംസിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കരുതലോടെ കാണുകയും, എല്ലാ പ്രധാന പ്രശ്‌നങ്ങളും സത്വര നടപടികളും പരിഹാര മാര്‍ഗ്ഗങ്ങളും ആരായുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക്‌ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരുടെ പിന്തുണയും സഹകരണവും ലഭിക്കട്ടെ. അതിവേഗം കാര്യങ്ങള്‍ നീക്കി ബഹുദൂരം മുന്നോട്ടുപോകുവാന്‍ കഴിയട്ടെ. വികസന രംഗത്ത്‌ ഇനിയും ബഹുദൂരം മുന്നോട്ടുപോകുവാനിരുക്കുന്ന കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ കൂട്ടായ യത്‌നത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം പ്രബുദ്ധ കേരള ജനതയും രാഷ്‌ട്രീയ കക്ഷികളും തിരിച്ചറിയണമെന്ന്‌ പക്വതയോടെ ഉയര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്നും അലുംമ്‌നി ആവശ്യപ്പെട്ടു.

രാഷ്‌ട്രീയമാനങ്ങളുള്ള തീരുമാനങ്ങള്‍ക്കൊപ്പംതന്നെ ജനക്ഷേമ നടപടികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഈ സര്‍ക്കാരും മുന്നണിയും പ്രതിജ്ഞാബന്ധരായിരിക്കട്ടെ. കേരളത്തിന്റെ അടിത്തറയായ സാമൂഹ്യ നീതിയും, എല്ലാവരേയും സമഭാവനയോടെ കാണുന്ന നീതി ബോധവും, ജനാഭിലാഷങ്ങള്‍ എന്തെന്ന്‌ തിറിച്ചറിഞ്ഞ്‌ കഠിനാധ്വാത്തിലൂടെ അതിനെ യാഥാര്‍ത്ഥ്യമാക്കുവാന്‍ സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയിരിക്കട്ടെ. കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോകുവാന്‍ സാധിക്കട്ടെ.

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ മൂല്യാധിഷ്‌ഠിതവും, അമാലിന്യവുമായ ഉദാത്ത വിദ്യാഭ്യാസ ചിന്തകള്‍ സംഭാവന ചെയ്യുവാന്‍ കഴിയത്തക്കവിധത്തില്‍ ഒരു വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പെടുക്കുവാന്‍ പോകുന്ന സര്‍ക്കാരായിരിക്കട്ടെ എന്നും ആശംസിച്ചു.

നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ അഴിമതി നിര്‍മ്മാര്‍ജ്ജനംചെയ്‌ത്‌ ഒരു അഴിമതി രഹിത ഭരണം, ശക്തമായ നടപടികളിലൂടെയും ഉറച്ചതീരുമാനങ്ങളാലും സംജാതമാകട്ടെ. നലംതികഞ്ഞ രാഷ്‌ട്രീയ തന്ത്രജ്ഞതയുടെ കരുത്തിലും പ്രവര്‍ത്തന മികവിലും ഭരണപരിചയത്തിലും കരുത്തന്മാരുടെ സാന്നിധ്യമുള്ള മന്ത്രിസഭയും ഊര്‍ജ്ജ്വസ്വലമായ മുന്നണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരങ്ങള്‍ക്ക്‌ വലിയ കരുത്തും പ്രതീക്ഷയും നല്‍കി ഒരു നല്ല ഭരണം കഴിയട്ടെ എന്ന്‌ ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ ഹൃദയപൂര്‍വ്വം ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക