Image

യുവതിയുടെ മരണം: ഒരാള്‍ പിടിയില്‍

Published on 25 October, 2011
യുവതിയുടെ മരണം: ഒരാള്‍ പിടിയില്‍
കായംകുളം: കായംകുളത്ത് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഓച്ചിറ ഞക്കനാല്‍ സ്വദേശിയെ പോലീസ് പിടികൂടി. നാട്ടുകാര്‍ നല്‍കിയ മൊഴിയുടെയും യുവതി അബോധാവസ്ഥയില്‍ കിടന്ന വയലില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍, ചെരുപ്പ്, ഷര്‍ട്ട് എന്നിവയെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ജോലി കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയെ കാറിലെത്തിയ പ്രതി മാനഭംഗപ്പെടുത്തി വയലില്‍ തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. നഗ്‌നയായി കിടന്ന യുവതിയുടെ കവിളുകളില്‍ കടിയേറ്റ പാടും തലയില്‍ അടിയേറ്റ പാടുമുണ്ടായിരുന്നു.

കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിന് സമീപമുള്ള ചെന്നലപ്പാടത്താണ് കഴിഞ്ഞ ദിവസം കാരാഴ്മ കളത്തില്‍ വിശ്വനാഥന്റെ മകള്‍ സ്മിതയെ (32) അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വയലില്‍ നിന്ന് ഞരക്കം കേട്ട നാട്ടുകാര്‍ സ്മിതയെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യെ തന്നെ മരിച്ചു.

കായംകുളത്തെ ഒരു കടയിലെ സെയില്‍സ് ഗേളായിരുന്നു സ്മിത. ഭര്‍ത്താവ് പത്ത് വര്‍ഷം മുന്‍പ് മരിച്ചു. ഒരു മകളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക