Image

ഡാളസ്സിലെ ശ്രീ ഗുരവായൂരപ്പന്‍ ക്ഷേത്ര ഷഡാധാര പ്രതിഷ്ഠക്ക് ശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരി എത്തിച്ചേര്‍ന്നു.

പി.പി.ചെറിയാന്‍ Published on 20 November, 2013
ഡാളസ്സിലെ ശ്രീ ഗുരവായൂരപ്പന്‍ ക്ഷേത്ര ഷഡാധാര പ്രതിഷ്ഠക്ക് ശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരി എത്തിച്ചേര്‍ന്നു.
ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി നിര്‍മ്മിക്കുന്ന സ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഷഡാധാരാ പ്രതിഷ്ഠക്കുള്ള വാസ്തുപരമായ നിര്‍ദ്ദേശങ്ങളും, സ്ഥാന നിര്‍ണ്ണയും ചെയ്തുതരുന്നതിലേക്ക് വാസ്തു ശാസ്ത്ര ആചാര്യന്‍ ബ്രഹ്മശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരി നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നു. ക്ഷേത്ര നിര്‍മ്മാണ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും ഭക്തജനങ്ങളുമായി പങ്കുവെച്ചതിനുശേഷം സന്ധ്യാസമയത്തെ ദീപാരാധയിലും അദ്ദേഹം പങ്കുചേര്‍ന്നു.

നവംബര്‍ 22 വെള്ളിയാഴ്ച പുലര്‍കാലത്തെ മുഹൂര്‍ത്തത്തില്‍ നടക്കുന്ന ഷഡാധാര പ്രതിഷ്ഠക്കും, 23 ശനിയാഴ്ച പ്രഭാതത്തിലെ ഇഷ്ടിക സ്ഥാപനത്തിനും, 24 ഞായറാഴ്ച പ്രദോഷത്തിലെ ഗര്‍ഭന്യാസത്തിനും അദ്ദേഹം എത്തിച്ചേര്‍ന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു എന്ന് കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമളാനായരും, കെ.എച്ച്.എസ് ട്രെസ്റ്റി ചെയര്‍മാന്‍ ശ്രീ വിലാസ് കുമാറും അഭിപ്രായപ്പെട്ടു.

ഡാളസ്സിലെ ശ്രീ ഗുരവായൂരപ്പന്‍ ക്ഷേത്ര ഷഡാധാര പ്രതിഷ്ഠക്ക് ശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരി എത്തിച്ചേര്‍ന്നു.ഡാളസ്സിലെ ശ്രീ ഗുരവായൂരപ്പന്‍ ക്ഷേത്ര ഷഡാധാര പ്രതിഷ്ഠക്ക് ശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരി എത്തിച്ചേര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക