Image

യു.എസ്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സില്‍ മലങ്കര കത്തോലിക്കാ കുര്‍ബാന

മോഹന്‍ വര്‍ഗീസ്‌ Published on 20 November, 2013
യു.എസ്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സില്‍ മലങ്കര കത്തോലിക്കാ കുര്‍ബാന
ബാള്‍ട്ടിമോര്‍: അമേരിക്കന്‍ കത്തോലിക്കാ ബിഷപ്‌സ്‌ കോണ്‍ഫറന്‍സില്‍ (യു.എസ്‌. സി.സി.ബി) മലങ്കര ആരാധനാക്രമത്തിലുള്ള വി. കുര്‍ബാന അര്‍പ്പിച്ചു. നവംബര്‍ മാസത്തില്‍ സാധാരണ നടക്കാറുള്ള അതിപ്രധാന മീറ്റിംഗിലാണ്‌ അമേരിക്കയിലെ മലങ്കര സാഭാ അധ്യക്ഷന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി മലങ്കര കുര്‍ബാന അര്‍പ്പിച്ചത്‌.

വാഷിംഗ്‌ടണ്‍ ഡി.സിയിലെ മലങ്കര കത്തോലിക്കാ കൂട്ടായ്‌മയിലെ വിശ്വാസികള്‍ വി.ബലിയില്‍ പങ്കെടുത്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ യു.എസ്‌ ബിഷപ്‌ കോണ്‍ഫന്‍സില്‍ മലങ്കര കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്‌. മലങ്കര കത്തോലിക്കാ സഭയെ സംബന്ധിച്ചടത്തോളം ആഗോള കത്തോലിക്കാ സഭയിലെ കൂട്ടായ്‌മയില്‍ തനിമ വിളിച്ചറിയിക്കുവാന്‍ ലഭിച്ച അവസരമായിരുന്നു അത്‌.
യു.എസ്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സില്‍ മലങ്കര കത്തോലിക്കാ കുര്‍ബാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക