Image

ഡിട്രോയിറ്റില്‍ വാഹനാപകടം: 4 ഇന്ത്യക്കാര്‍ മരിച്ചു

Published on 25 October, 2011
ഡിട്രോയിറ്റില്‍ വാഹനാപകടം: 4 ഇന്ത്യക്കാര്‍ മരിച്ചു
ഡിട്രോയിറ്റ്‌: അമേരിക്കയിലെ ഡിട്രോയിറ്റിലുണ്ടായ വാഹനാപകടത്തില്‍ നാല്‌ ഇന്ത്യക്കാര്‍ മരിച്ചു. കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ്‌ സ്വദേശികളായ സത്യേന്ദ്ര ആകുല(30), സുമാന്ത്‌ രാജന്‍(32), വെങ്കിടാചലം പാസാല(28), ഇദ്ദേഹത്തിന്റെ ഭാര്യാ പിതാവ്‌ രാജേന്ദ്ര പ്രസാദ്‌(50) എന്നിവരാണു മരിച്ചത്‌.

സൗത്ത്‌ഫീല്‍ഡ്‌ സിറ്റിയിലെ ലോഡ്‌ജ്‌ ഫ്രീവേയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ തെറ്റായ ദിശയില്‍നിന്നെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പ്രാദേശികസമയം ഞായറാഴ്‌ച രാവിലെ 4.15-നായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക