Image

തുര്‍ക്കി ഭൂകമ്പം: 264 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 1300 പേര്‍ക്ക്‌ പരിക്ക്‌

Published on 25 October, 2011
തുര്‍ക്കി ഭൂകമ്പം: 264 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 1300 പേര്‍ക്ക്‌ പരിക്ക്‌
എര്‍സിജ്‌ (തുര്‍ക്കി): കഴിഞ്ഞ ദിവസം തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ച 264 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 1300 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. തകര്‍ന്നടിഞ്ഞ വന്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്‌. ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന്‌ ഇന്ത്യന്‍ വിദേശമന്ത്രാലയം അറിയിച്ചു.

7.2 രേഖപ്പെടുത്തിയ ഭൂകമ്പം കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇറാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള വാന്‍ പ്രവിശ്യയിലും എര്‍സിജ്‌ ജില്ലയിലുമാണ്‌ കനത്ത നാശം വിതച്ചത്‌. നൂറുകണക്കിന്‌ രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ ഞായറാഴ്‌ച രാത്രിമുതല്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തിവരുകയാണ്‌. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്‌ത്രീകളുമടക്കം നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്‌.

തുര്‍ക്കിയിലുള്ള ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഹെല്‍പ്ലൈന്‍ ആരംഭിച്ചു. ഫോണ്‍: +90 530 4403216,. +90 530 3142200.ഇമെയില്‍: dcm@indembassy.orgt.r
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക