Image

ടുനീഷ്യയില്‍ ഇസ്ലാമിക്‌ പാര്‍ട്ടിക്ക്‌ വിജയം

Published on 25 October, 2011
ടുനീഷ്യയില്‍ ഇസ്ലാമിക്‌ പാര്‍ട്ടിക്ക്‌ വിജയം
ടൂനിസ്‌: ടുനീഷ്യയിലെ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക്‌ പാര്‍ട്ടിക്ക്‌ വന്‍ വിജയം. 217 അംഗ കോണ്‍സ്റ്റിറ്റിയൂവന്‍റ്‌ അസംബ്‌ളിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ റാശിദ്‌ ഗനൂശിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക്‌ പാര്‍ട്ടിയായ അന്നഹ്‌ദ വിജയിച്ചു. കഴിഞ്ഞയിടെ നടന്ന ജനകീയ പ്രക്ഷോഭത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തിയിരുന്നു. ടുനീഷ്യയില്‍ ഏകാധിപത്യ ഭരണം നടത്തിയ മുന്‍ പ്രസിഡന്‍റ്‌ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനുവരി 14ന്‌ പലായനം ചെയ്യുകയായിരുന്നു.

ഇസ്ലാമിക്‌ പാര്‍ട്ടിക്ക്‌ 30 ശതമാനം ലഭിച്ചതായി പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം മാനേജര്‍ അബ്ദുല്‍ ഹമീദ്‌ അല്‍ജലാസി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക