Image

ബോസ്റ്റണ്‍ പ്രെയര്‍ ലൈന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

സതീഷ് പദ്മനാഭന്‍ Published on 02 June, 2011
ബോസ്റ്റണ്‍ പ്രെയര്‍ ലൈന്‍ കോണ്‍ഫറന്‍സ് സമാപിച്ചു
ബോസ്റ്റണ്‍: മേയ് 27 മുതല്‍ 29 വരെ ബോസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിയില്‍ നടന്ന പ്രെയര്‍ ലൈന്‍ കോണ്‍ഫറന്‍സ് പര്യവസാനിച്ചു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

വിവിധ ദൈവദാസന്‍മാര്‍ വചനം സംസാരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളെ ഫോണിലൂടെ ബന്ധിപ്പിച്ചുള്ള പ്രാര്‍ഥനാ ലൈനിന്റെ മൂന്നാമത്തെ കോണ്‍ഫറന്‍സായിരുന്നു ഇത്.

പാസ്റ്റര്‍ ജോസഫ് സൈമണ്‍, പാസ്റ്റര്‍ ജയ്‌സണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സ്‌നാന ശുശ്രൂഷയും നടന്നു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ട്രിക്‌സ് ഫോര്‍ ദി ട്രൂത്ത് എല്ലാ വിശ്വാസികളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ബൈബിള്‍ സത്യങ്ങളുടെ ദൃശ്യാവിഷ്കരണമാണ് ട്രിക്‌സ് ഫോര്‍ ദി ട്രൂത്ത്. പ്രെയര്‍ലൈനിനു വേണ്ടി സൂസന്‍ റോബി നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു
ബോസ്റ്റണ്‍ പ്രെയര്‍ ലൈന്‍ കോണ്‍ഫറന്‍സ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക