Image

വിശ്വാസ വര്‍ഷ സമാപന ആരാധനയും വിശ്വാസ വര്‍ഷ ക്വിസ് മത്സര സമ്മാന ദാനവും

Published on 18 November, 2013
വിശ്വാസ വര്‍ഷ സമാപന ആരാധനയും വിശ്വാസ വര്‍ഷ ക്വിസ് മത്സര സമ്മാന ദാനവും
മലങ്കര കത്തോലിക്കാ സഭയിലെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെയും കാനഡയിലെയും വിശ്വാസികളെ  സംഘടിപ്പിച്ചു കൊണ്ട് വിവിധ പരിപാടികളോട് കൂടി വിശ്വാസ വര്‍ഷം ആചരിച്ചു. എല്ലാ ഇടവകകളിലും വിശ്വാസ വര്‍ഷത്തില്‍ വളരെയധികം പരിപാടികള്‍ നടന്നു. സെമിനാറുകള്‍, വിശ്വാസ വര്‍ഷ പ്രാര്‍ത്ഥന ക്വിസ്, മത്സരം തുടങ്ങിയവ അതില്‍ ഏതാനും മാത്രമാണ്. യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസുകളും കോണ്‍ഫറന്‍സുകളും എക്‌സാര്‍ക്കേറ്റ് തലത്തിലും, റീജിയന്‍കളിലും , ഇടവകതലത്തിലും സംഘടിപ്പിക്കപ്പെട്ടു.

വിശ്വാസവര്‍ഷ സമാപനദിനമായി നവംബര്‍ 23 ശനിയാഴ്ച ആചരിക്കുന്നു. അന്നേ ദിവസം വൈകുന്നേരം ന്യൂയോര്‍ക്കിലെ എക്‌സാര്‍ക്കേറ്റ് കത്തീഡ്രലില്‍  ദേവാലയത്തില്‍ വച്ച് വിശ്വാസ വര്‍ഷ സമാപന ദിവ്യ കാരുണ്യ ആരാധന നടത്തുന്നു. ആരാധനാ മധ്യേ റവ. ഡോ.മാത്യു മണക്കാട്ട് വചന സന്ദേശം നല്‍കുന്നു. തുടര്‍ന്ന് വിശ്വാസ വര്‍ഷം നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കുന്നു. നാല് റൗണ്ടുകളായാണ് ബൈബിള്‍ക്വിസ് മത്സരം നടത്തിയത്. ഏകദേശം 700 പേര്‍ വിവിധ ഇടവകകളിലായി ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. നാലാം റൗണ്ടില്‍ പങ്കെടുത്ത 200 പേരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

അഭിവന്ദ്യ തോമസ് മാര്‍ യൂസേസിയൂസ് തിരുമേനിയാണ് സമ്മാനദാനം നിര്‍വ്വഹിക്കുന്നത്. ആഗോള കാത്തോലിക്കാ സഭയില്‍ തന്നെ വിശ്വാസ വര്‍ഷം ഉയര്‍ത്തിയ ചലനങ്ങള്‍ പുനര്‍ സുവിശേഷീകരണത്തിന് പ്രചോദനമാകും. 23-ാം തിയതി ഉച്ചയ്ക്ക് ശേഷം എക്‌സാര്‍ക്കേറ്റ് പാസ്റ്റര്‍ കൗണ്‍സില്‍ മീറ്റിംഗും നടക്കുന്നതായിരിക്കും.


വിശ്വാസ വര്‍ഷ സമാപന ആരാധനയും വിശ്വാസ വര്‍ഷ ക്വിസ് മത്സര സമ്മാന ദാനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക