Image

ഭാഗവത സപ്‌താഹയജ്ഞവും മഹാമൃത്യുജ്ഞയ ഹോമവും ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍

അനില്‍ ആറന്മുള Published on 17 November, 2013
ഭാഗവത സപ്‌താഹയജ്ഞവും മഹാമൃത്യുജ്ഞയ ഹോമവും ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവംബര്‍ 23 മുതല്‍ 30 വരെ ഭാഗവത സപ്‌താഹ യജ്ഞം നടക്കുന്നു. കേരളത്തില്‍ നിന്നും എത്തുന്ന പ്രശസ്‌ത സപ്‌താഹയജ്ഞാചാര്യന്‍ ശ്രീ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരിക്കും യജ്ഞം നടക്കുക.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്‌ രണ്ടാം തവണയാണ്‌ ഭാഗവതയജ്ഞം ഹൂസ്റ്റണ്‍ ക്ഷേത്രത്തില്‍ നടക്കുന്നത്‌.

ഹൈന്ദവാചാരപ്രകാരം ഏറ്റവും പുണ്യപ്രദായകമായ ഒരാഴ്‌ചയാണ്‌ സപ്‌താഹദിനങ്ങള്‍. ഇതില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കും കുട്ടികള്‍ക്കും ഭാഗവത കഥ ഇംഗ്ലീഷില്‍ വിശദീകരിക്കാന്‍ ഡോ. ചിത്‌പുരം, ശ്രീമതി സാവിത്ര പുരം എന്നിവരും എത്തിച്ചേരും.

ഡിസംബര്‍ ഒന്നാം തീയതി ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാമൃത്യജ്ഞയഹോമവും നടക്കും. അതിവിശിഷ്‌ടവും അപൂര്‍വവുമായ ഈ ചടങ്ങിലേക്ക്‌ എല്ലാ ഭക്തരേയും ക്ഷേത്ര ഭാരവാഹികള്‍ ക്ഷണിച്ചു.
ഭാഗവത സപ്‌താഹയജ്ഞവും മഹാമൃത്യുജ്ഞയ ഹോമവും ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക