Image

ബാങ്ക്‌ ഉപരോധം: വിക്കീലിക്‌സ്‌ പ്രസിദ്ധീകരണം നിര്‍ത്തി

Published on 24 October, 2011
ബാങ്ക്‌ ഉപരോധം: വിക്കീലിക്‌സ്‌ പ്രസിദ്ധീകരണം നിര്‍ത്തി
ലണ്ടന്‍: ലോക രാഷ്‌ട്രങ്ങളുടെ രഹസ്യങ്ങള്‍ പുറത്താക്കി വന്‍ ജനശ്രദ്ധനേടിയ വിക്കിലീക്‌സിന്റെ പ്രസിദ്ധീകരണം താത്‌കാലികമായി നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്‌ തീരുമാനം. വിവിധ ബാങ്കിംഗ്‌ ഇടപാട്‌ സ്ഥാപനങ്ങളായ ബാങ്ക്‌ ഓഫ്‌ അമേരിക്ക, വിസ, മാസ്‌റ്റര്‍കാര്‍ഡ്‌, പേയ്‌പാല്‍, വെസ്‌റ്റേണ്‍ യൂണിയന്‍ തുടങ്ങിയവയാണ്‌ വിക്കീലീക്‌സിന്‌ ഉപരോധം ഏര്‍പ്പെടുത്തിയത്‌.

വിക്കിലീക്‌സിന്റെ ബാങ്ക്‌ ഇടപാടുകളിലുണ്ടായ ഉപരോധം സൈറ്റിന്റെ 95 ശതമാനം വരുമാനത്തെയും ബാധിച്ചതായി മേധാവി അസാന്‍ജ്‌ ലണ്ടനില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം പ്രതിമാസം ഒരു ലക്ഷം യൂറോ ലഭിച്ച സ്‌ഥാനത്ത്‌ ഈ വര്‍ഷം പ്രതിമാസം ആറായിരം മുതല്‍ ഏഴായിരം യൂറോ മാത്രമാണ്‌ സംഭാവനയിനത്തില്‍ വിക്കിലീക്‌സിന്‌ ലഭിച്ചതെന്നും അസാഞ്ച്‌ വ്യക്‌തമാക്കി.

ഈ സാമ്പത്തിക ഉപരോധത്തിന്‌ നിയമപരമായ സാധുതയില്ലെന്ന്‌ അമേരിക്കന്‍ സര്‍ക്കാറിന്‌ തന്നെ മനസിലായിട്ടുണ്ട്‌. എന്നാല്‍ രാഷ്‌ട്രീയപരമായ കാരണങ്ങളാല്‍ യുഎസ്‌ സാമ്പത്തിക കമ്പനികള്‍ ഈ നിലപാട്‌ തുടരുകയാണെന്നും ഉപരോധമേര്‍പ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്‌തമായി പോരാടാന്‍ മടങ്ങിയെത്തുമെന്നും വിക്കിലീക്‌സിന്റെ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക