Image

വിവാഹധൂര്‍ത്ത്‌ ഒഴിവാക്കണം: സുരേഷ്‌ ഗോപി

Published on 17 November, 2013
വിവാഹധൂര്‍ത്ത്‌ ഒഴിവാക്കണം: സുരേഷ്‌ ഗോപി
വിവാഹധൂര്‍ത്ത്‌ ഒഴിവാക്കാന്‍ യുവാക്കള്‍ തയാറാകണമെന്ന്‌ നടന്‍ സുരേഷ്‌ഗോപി ആവശ്യപ്പെട്ടു. സിനിമാക്കാരില്‍ ചിലരെങ്കിലും ഇത്തരം ധൂര്‍ത്തുകള്‍ ഒഴിവാക്കി ആര്‍ഭാടരഹിത വിവാഹം നടത്തുന്നുണെ്‌ടന്നും, അടുത്തനാളില്‍ നടന്ന റീമാ കല്ലിങ്കലിന്റെ വിവാഹം ഇതിന്‌ ഉദാഹരണമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹധൂര്‍ത്ത്‌ നടത്തുന്നവരില്‍ നിന്ന്‌ ഒരു തുക സാധാരക്കാരുടെ വിവാഹത്തിനുള്ള മംഗല്യനിധിയിലാക്കായി ഈടാക്കാനുള്ള ധനമന്ത്രി കെ.എം. മാണിയുടെ തീരുമാനം പ്രശംസനീയമാണ്‌. തന്റെ മക്കളുടെ വിവാഹം ആര്‍ഭാടരഹിതമായി നടത്തുവാനാണ്‌ ആഗ്രഹിക്കു ന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗാ ഓഡിറ്റോറിയത്തിന്റെ ഉത്‌ഘാടനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവാഹധൂര്‍ത്ത്‌ ഒഴിവാക്കണം: സുരേഷ്‌ ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക