Image

ബൈബിള്‍ കലോല്‍സവം: റെഡിച്ചിലെ കലാകാരികള്‍ക്ക്‌ വിജയം

ബെന്നി വര്‍ക്കി പെരിയപുറം Published on 24 October, 2011
ബൈബിള്‍ കലോല്‍സവം: റെഡിച്ചിലെ കലാകാരികള്‍ക്ക്‌ വിജയം
ബ്രിസ്‌റ്റോള്‍: ബ്രിസ്‌റ്റോളിലെ സെന്റ്‌ തോമസ്‌ സിറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ യുകെ ബൈബിള്‍ കലോല്‍സവത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും നടന്ന നൃത്തമത്സരത്തില്‍ റെഡിച്ചിലെ ലിന്റു ടോം, ലിയോ ടോം എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്‌ഥാനം നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ നൃത്തത്തില്‍ ലിന്റു ടോം, ജൂവല്‍ ജോണ്‍സണ്‍, അന്ന എല്‍സോ, അനിഷ ജേക്കബ്‌, എറിന്‍ ബിജു എന്നിവര്‍ അംഗങ്ങളായിരുന്നു. ഒന്നാം സ്‌ഥാനം നേടിയ സീനിയര്‍ പെണ്‍കുട്ടികള്‍ ആഷ്‌ലി രാജപ്പന്‍, ജിന്‍സി ജോയി, ജെന്നറ്റ്‌ പോള്‍ വെമ്പിള്ളി, ആഷ്‌ലി ജേക്കബ്‌ എന്നിവരാണ്‌.

മലയാളം പ്രസംഗത്തില്‍ ലിയ ടോമിന്‌ ഒന്നാം സ്‌ഥാനവും മലയാളം ബൈബിള്‍ വായനയ്‌ക്ക്‌ മൂന്നാം സ്‌ഥാനവും ലഭിച്ചു. റെഡിച്ചിലെ കുട്ടികള്‍ ആദ്യമായിട്ടാണ്‌ യുകെയില്‍ ഒരു മല്‍സരത്തില്‍ പങ്കെടുക്കുന്നത്‌. അത്‌ ഒന്നാം സ്‌ഥാനത്തോടെ വിജയിക്കുകയും ചെയ്‌തു. കലാഭവന്‍ നൈസ്‌ ആണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌.
ബൈബിള്‍ കലോല്‍സവം: റെഡിച്ചിലെ കലാകാരികള്‍ക്ക്‌ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക