Image

മാര്‍തോമാ സതേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് അനുഗ്രഹ നിറവില്‍ സമാപിച്ചു

ജോര്‍ജി വര്‍ഗീസ് Published on 16 November, 2013
മാര്‍തോമാ സതേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് അനുഗ്രഹ നിറവില്‍ സമാപിച്ചു
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡാ മാര്‍ത്തോമാ ഇടവക ആതിഥേയത്വം വഹിച്ച് , സതേണ്‍ റീജിയനിലെ 9 ഇടവകകളെ ഉള്‍പ്പെടുത്തി നവംബര്‍ 1-3 വരെ റ്റാമ്പക്കടുത്ത് ക്രിസ്റ്റ്യന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തപ്പെട്ട റീജിയണല്‍ കുടുംബ സംഗമം അനുഗ്രഹ നിറവില്‍ പര്യവസാനിച്ചു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന എപ്പിസ്‌കോപ്പ റി.റവ. ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ഭദ്രദീപം കൊളുത്തി ഈ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി റവ. കെ.ഇ.ഗീവര്‍ഗ്ഗീസ് ഫ്‌ളോറിഡ ഡിവൈന്‍ പ്രയര്‍ സെന്റര്‍ ഡയറക്ടറും പോട്ട റിട്രീറ്റ് സെന്റര്‍ മുന്‍ഡയറക്ടറുമായ ഫാ.ആന്റണി തെക്കനേത്ത് എന്നിവര്‍ മുഖ്യ പ്രാസംഗികരായിരുന്നു. മുന്‍ ഡിയോസെസാന്‍ എപ്പിസ്‌കോപ്പ റി.റവ.ഡോ.യുയാക്കിം മാര്‍ കോറിലോസ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യ അതിഥിയും പ്രധാന പ്രാസംഗികനുമായിരുന്നു.

കോണ്‍ഫറന്‍സ് കണ്‍വീനറും മാര്‍തോമാ ഡയോസിഷന്‍ കൗണ്‍സില്‍ അംഗവുമായ ജോര്‍ജി വര്‍ഗീസ് അവതരിപ്പിച്ച വീഡിയോ പ്രദര്‍ശനത്തോടൊപ്പം മിസ്.ലിവ ജോണിന്റെ അമേരിക്കന്‍ ദേശീയഗാനാലാപത്തോടും കൂടിയാണ് സമ്മേളനത്തിനു തിരശ്ശീല ഉയര്‍ന്നത് . മിസ്റ്റര്‍ . പി,സി.ജേക്കബിന്റെ വേദ പുസ്തക വായനയും വൈസ് പ്രസിഡന്റ് തോമസ് ഇടിച്ചാണ്ടി പ്രാരംഭ പ്രാര്‍ത്ഥനയും നടത്തി.

ജീനാ സക്കറിയായും ലിയ ജോണും കൂടി നടത്തിയ സ്വാഗത ഡാന്‍സും മി.ജോണ്‍ ഉണ്ണൂണ്ണി സംവിധാനം ചെയ്ത സ്ത്രീകളുടെ ഡിവോഷണല്‍ നൃത്തവും ഉദ്ഘാടന സമ്മേളനത്തിനു മാറ്റു കൂട്ടി. സൗത്ത് ഫ്‌ളോറിഡ ഇടവക വികാരി റവ. ജോണ്‍ മാത്യൂ സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് സക്കറിയ ഉദ്ഘാടന സമ്മേളനത്തില്‍ നന്ദിയും രേഖപ്പെടുത്തി . രജിസ്‌ട്രേഷന്‍ കമ്മറ്റി കണ്‍വീനര്‍ മി.സൈമണ്‍ പുളിയിലേത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവ രേ സഭക്കു പരിചയപ്പെടുത്തി.ഡോ.ഷീല വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് ക്വയര്‍ കോണ്‍ഫറന്‍സിലുടനീളം ഗാലങ്ങള്‍ ആലപിച്ചു. മിസ്റ്റര്‍. ടി.വി. ചെറിയാന്‍ രചിച്ച് ഈണം പകര്‍ന്ന കോണ്‍ഫറന്‍സ് തീം സോങ് പങ്കെടുത്തവരുടെ പ്രത്യേക പ്രശംസക്ക് പാത്രീഭൂതമായി .

ഡോ.മാമ്മന്‍ സി.ജേക്കബ് കണ്‍വീനറായും മി.കുരുവിള ഈപ്പന്‍ ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിച്ച് പ്രസിദ്ധീകരിച്ച കോണ്‍ഫറന്‍സ് സുവനീര്‍ റിട്ട.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ പ്രകാശനം ചെയ്തു. മിസ്റ്റര്‍ .പി.സി.ജേക്കബ്, മിസ്റ്റര്‍.അലക്‌സ് നൈനാന്‍, മിസ്റ്റര്‍ . അലക്‌സാണ്ടര്‍ ചോവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഫുഡ് കമ്മിര്‌റി കോണ്‍ഫറന്‍സ് സെന്ററിലെ ആഹാരത്തിനദീതമായി പ്രത്യേക ആഹാരം നല്‍കി ജനങ്ങളെ പരിപോഷിപ്പിച്ചു.

മിസ്റ്റര്‍ . ഊമ്മന്‍ സാമുവലിന്റെ നേതൃത്വത്തിലുള്ള വര്‍ഷിപ്പ് കമ്മിറ്റി പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ജോണ്‍ ഉണ്ണൂണ്ണിയും ചെറിയാന്‍ മാത്യൂവും ചേര്‍ന്ന് അവതരിപ്പിച്ച തീം പ്രസന്റേഷന്‍ , ക്രിസ്തുവിനോടൊപ്പം യാത്ര ചെയ്യുന്ന കുടുംബം എന്ന ആപ്ത വാക്യത്തേ അനുസ്മരിപ്പിക്കുന്നതായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടത്തിയ ക്യാമ്പ് ഫയര്‍ പങ്കെടുത്തവര്‍ക്ക് നൂതന അനുഭവം പ്രദാനം ചെയ്തു. മിസ്റ്റര്‍ ജോണ്‍ ഉണ്ണൂണ്ണി യുടെ നേതൃത്വത്തില്‍ നടത്തിയ ടാലന്റ് ഷോയില്‍ വര്‍ണ്ണാഭമായ വിവിധ ഇനം പരിപാടികള്‍ ജനങ്ങള്‍ അവതരിപ്പിടച്ചു . യൂവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സെഷനുകള്‍ കോണ്‍ഫറന്‍സില്‍ സജ്ജമാക്കിയിരുന്നു.

മിസ്റ്റര്‍.ജസ്റ്റിന്‍ മാത്യൂ , ഡല്ലാസ് നേതൃത്വം നല്‍കിയ യൂത്ത് പ്രോഗ്രാം , ഡോ.ജിനി അബ്രഹാമും , കുട്ടികളുടെ പരിപാടികള്‍ ഡോ.ഡയാന സൂദും സംഘടിപ്പിച്ചു.

മിസ്സിസ് ലീലാമ്മ കൊച്ചു പുരയ്ക്കല്‍, ബാബു മാത്യു വറുഗീസ് ജേക്കബ് , കോഷി ജോര്‍ജ് , ജോര്‍ജ് രബീന്ദ്രന്‍ എന്നിവര്‍ സ്തുത്യാര്‍ഹമായ നേതൃത്വം കോണ്‍ഫറന്‍സിനു നല്‍കി.



മാര്‍തോമാ സതേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് അനുഗ്രഹ നിറവില്‍ സമാപിച്ചുമാര്‍തോമാ സതേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് അനുഗ്രഹ നിറവില്‍ സമാപിച്ചുമാര്‍തോമാ സതേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് അനുഗ്രഹ നിറവില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക