Image

ആത്മീയകൃപകള്‍ പകര്‍ന്ന്‌ മാഞ്ചസ്‌റ്റര്‍ കണ്‍വന്‍ഷന്‍

സഖറിയ പുത്തന്‍കളം Published on 24 October, 2011
ആത്മീയകൃപകള്‍ പകര്‍ന്ന്‌ മാഞ്ചസ്‌റ്റര്‍ കണ്‍വന്‍ഷന്‍
മാഞ്ചസ്‌റ്റര്‍: ആത്മീയ കൃപാവരങ്ങള്‍ ചൊരിഞ്ഞ മാഞ്ചസ്‌റ്റര്‍ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക്‌ നവ്യാനുഭവമായി. ഫാ. സോജി ഓലിക്കന്റെ നേതൃത്വത്തില്‍ നടന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരുന്നു. തീക്ഷ്‌ണതയോടെ യേശുവിനെ ആഗ്രഹിക്കുന്നവര്‍ക്ക്‌ കൃപകള്‍ ലഭിക്കുമെന്നും വിശ്വാസ പ്രഘോഷണത്തിനായി എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്ന്‌ ക്രിസ്‌റ്റീന്‍ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ബ്രദര്‍ സന്തോഷ്‌ വചനപ്രഘോഷണം നടത്തി.

ഫാ. സോജി ഓലിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. ജോമോന്‍ തൊമ്മാന എന്നിവര്‍ സഹകാര്‍മികരായിരുന്നു. മൂന്നാമത്‌ മാഞ്ചസ്‌റ്റര്‍ കണ്‍വന്‍ഷന്‍ 2012 ഫെബ്രുവരി 25ന്‌ നടക്കും.
ആത്മീയകൃപകള്‍ പകര്‍ന്ന്‌ മാഞ്ചസ്‌റ്റര്‍ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക