Image

കവിയൂര്‍ കേസ്‌: കൊടിയേരിയെ ചോദ്യം ചെയ്യണമെന്ന ഹര്‍ജി നവം. 25-ന്‌

Published on 24 October, 2011
കവിയൂര്‍ കേസ്‌: കൊടിയേരിയെ ചോദ്യം ചെയ്യണമെന്ന ഹര്‍ജി നവം. 25-ന്‌
തിരുവനന്തപുരം: കവിയൂര്‍ പെണ്‍വാണിഭ കേസില്‍ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്‌ണന്‍, എം.എ ബേബി, ശീമതി ടീച്ചര്‍, കൊടിയേരിയുടെ പുത്രന്‍ ബിനീഷ്‌ കോടിയേരി, ശ്രീലേഖ ഐ.പി.എസ്‌ എന്നിവരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി നവംബര്‍ 25-ന്‌ പരിഗണിക്കും. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ ആണ്‌ ഹര്‍ജി നല്‍കിയത്‌. കേസിലുള്‍പ്പെട്ട പ്രമുഖരെ ചോദ്യം ചെയ്‌തിട്ടില്ലെന്ന്‌ ചൂണ്ടികാണിച്ച്‌ നേരത്തെ നന്ദകുമാര്‍ ഹരജി നല്‍കിയിരുന്നു. ഇതില്‍ മൂന്നുമാസത്തിനകം റിപോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കോടതി സി.ബി.ഐയോട്‌ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മൂന്നു മാസം പൂര്‍ത്തിയായെങ്കിലും സി.ബി.ഐ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു.

കവിയൂര്‍ കേസ്‌ കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന്‌ നന്ദകുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ ആരൊക്കെ ചോദ്യം ചെയ്യണമെന്ന പട്ടിക നല്‍കാന്‍ കോടതി ഹര്‍ജിക്കാരനോട്‌ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക