Image

അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ തിരിച്ചയച്ചു

Published on 24 October, 2011
അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ തിരിച്ചയച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച്‌ രാജ്യത്ത്‌ പ്രവേശിച്ച പാകിസ്‌താന്‍ പെണ്‍കുട്ടിയെ ഇന്ത്യ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചയച്ചു. ജമ്മുകശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ നിക്വോള്‍ ബോര്‍ഡര്‍ ബെല്‍റ്റിലൂടെ ഇന്ത്യയില്‍ പ്രവേശിച്ച കനീസ്‌ ഫാത്തിമ എന്ന 16കാരിയെ ബി.എസ്‌.എഫ്‌ ജവാന്മാരാണ്‌ പാകിസ്‌താനിലേക്ക്‌ തിരിച്ചയച്ചത്‌. കാമുകനുമായുള്ള വിവാഹത്തിന്‌ രക്ഷിതാക്കള്‍ തടസ്സം നിന്നതില്‍ പ്രതിഷേധിച്ച്‌ അതിര്‍ത്തി കടന്ന്‌ ഇന്ത്യയിലെത്തുകയായിരുന്നെന്ന്‌ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ബി.എസ്‌.എഫ്‌ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. ഉടനെ ബി.എസ്‌.എഫ്‌ ഉദ്യോഗസ്ഥര്‍ പാക്‌ സൈന്യവുമായി ബന്ധപ്പെട്ട്‌ ഫാത്തിമയെ കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെ തിരിച്ച്‌ നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന്‍െറ നിലപാടില്‍ പാക്‌ ജനത സന്തോഷം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക