Image

ഭൂട്ടാന്‍ രാജാവും പത്‌നിയും ഡല്‍ഹിയിലെത്തി

Published on 24 October, 2011
ഭൂട്ടാന്‍ രാജാവും പത്‌നിയും ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഭൂട്ടാന്റെ ജനകീയ രാജാവ് ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാന്‍ചുക്കും പത്‌നി ജേത്സൂണ്‍ പേമയും ഇന്ത്യയിലെത്തി. രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും നവദമ്പതികള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ 13-നാണ് ഇവരുടെ വിവാഹം നടന്നത്. ബുദ്ധമതാചാരപ്രകാരം നടന്ന ചടങ്ങില്‍ ഖേസര്‍ രാജാവ് പേമയെ കിരീടമണിയിച്ചതോടെ അവര്‍ ഭൂട്ടാന്റെ രാജ്ഞിയായി. സാധാരണക്കാരനായ പൈലറ്റിന്റെ മകളാണ് പേമ. ക്ഷണിക്കപ്പെട്ട 1500 അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു.

ചരിത്രനഗരമായ പുനഖയിലെ പൗരാണിക കോട്ടയിലാണ് ആഡംബരപൂര്‍ണമായ വിവാഹം അരങ്ങേറിയത്. അച്ഛന്‍ ജിഗ്‌മെ സിംഗ്യേ വാന്‍ചുക് 2006-ല്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ഖേസര്‍ രാജാവായത്. ഇന്ത്യയിലും ഭൂട്ടാനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹമാണ് ജനാധിപത്യത്തിലേക്കുള്ള ഭൂട്ടാന്റെ യാത്രയ്ക്ക് തുടക്കമിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക