Image

പൊതുമുതല്‍ ‍: നഷ്ടം വരുത്തിയ തുക കെട്ടിവച്ചാല്‍ മാത്രം ജാമ്യം

Published on 24 October, 2011
പൊതുമുതല്‍ ‍: നഷ്ടം വരുത്തിയ തുക കെട്ടിവച്ചാല്‍ മാത്രം ജാമ്യം
കൊച്ചി: പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ ജാമ്യം ലഭിക്കാന്‍ നഷ്ടം വരുത്തിയ തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. മുന്‍ ഉത്തരവ് പുന:പരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് വിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക