Image

ടൊര്‍ണാഡോ: മാലിന്യ ശുചീകരണത്തിന് ആനകളുടെ സഹായം തേടി

പി.പി. ചെറിയാന്‍ Published on 02 June, 2011
ടൊര്‍ണാഡോ: മാലിന്യ ശുചീകരണത്തിന് ആനകളുടെ സഹായം തേടി
ജോപ്‌ലിന്‍ (മിസ്സോറി): കഴിഞ്ഞയാഴ്ചയില്‍ വീശിയടിച്ച ടൊര്‍ണാഡോ നാശംവിതച്ച ജോപ്‌ലിനിലെ മാലിന്യങ്ങളും, കെട്ടിടാവശിഷ്ടങ്ങളും, തകര്‍ന്നുപോയ കാറുകളും നീക്കംചെയ്യാന്‍ അധികൃതര്‍ ആനയുടെ സഹായം തേടി.

ജോപ്‌ലിന്‍ ടൗണിന്റെ ഹൃദയഭാഗത്തുകൂടെ കടന്നുപോയ ടൊര്‍ണാഡോ ഏകദേശം ആറു മൈലിനകത്തുള്ള കെട്ടിടങ്ങള്‍ക്കും, കാറുകള്‍ക്കുമാണ് കേടുപാടുണ്ടാക്കിയത്.

ജോപ്‌ലിന്റെ സിറ്റിയില്‍ കൂമ്പാരമായി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് സമീപത്ത് നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കസ് കമ്പനിയിലെ ആനകളുടെ സേവനം തേടിയത്. റോഡരുകില്‍ കിടന്നിരുന്ന വാഹനങ്ങള്‍ ആനകള്‍ വടം ഉപയോഗിച്ച് വലിച്ചുനീക്കുന്നത് ജനങ്ങള്‍ കൗതുകത്തോടെയാണ് വീക്ഷിച്ചത്.

മെയ് 22-ന് ഉണ്ടായ ടൊര്‍ണാഡോയില്‍ 142 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ടൊര്‍ണാഡോ: മാലിന്യ ശുചീകരണത്തിന് ആനകളുടെ സഹായം തേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക