Image

മഞ്‌ജുവിന്റെ രഞ്‌ജിത്ത്‌ ചിത്രം തുടങ്ങും മുമ്പേ മുടങ്ങി

ജയമോഹനന്‍. എം Published on 11 November, 2013
മഞ്‌ജുവിന്റെ രഞ്‌ജിത്ത്‌ ചിത്രം തുടങ്ങും മുമ്പേ മുടങ്ങി
ഏറെ വാര്‍ത്താ പ്രധാന്യവും അതിലേറെ വിവാദങ്ങളും സൃഷ്‌ടിച്ച മഞ്‌ജുവാര്യരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്‌ അത്ര എളുപ്പമാകുന്നില്ല എന്നതാണ്‌ സിനിമാലോകത്തെ പുതിയ വിശേഷങ്ങള്‍. മോഹന്‍ലാല്‍ രഞ്‌ജിത്ത്‌ സിനിമയിലൂടെ മലയാളത്തിലേക്ക്‌ മടങ്ങിവരാനാണ്‌ മഞ്‌ജു തീരുമാനിച്ചത്‌.

മോഹന്‍ലാല്‍ നേരിട്ട്‌ തന്നെ സിനിമയിലേക്ക്‌ ക്ഷണിക്കുകയായിരുന്നുവെന്നും മടങ്ങ്‌ വരവ്‌ ഒരു നിമിത്തമായി തോന്നുന്നുവെന്നും മഞ്‌ജു തന്നെ ഒരു മാധ്യമത്തില്‍ കുറിപ്പായി എഴുതിയിരുന്നു. ഒരു കോടി രൂപയ്‌ക്കാണ്‌ മഞ്‌ജുവിനെ രഞ്‌ജിത്ത്‌ ചിത്രത്തിലേക്ക്‌ കരാര്‍ ചെയ്‌തത്‌. എന്നാല്‍ തന്റെ മോഹന്‍ലാല്‍ മഞ്‌ജുവാര്യര്‍ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചിരിക്കുന്നു എന്നാണ്‌ രഞ്‌ജിത്ത്‌ ഇപ്പോള്‍ പറയുന്നത്‌. എന്താണ്‌ ചിത്രം മാറ്റിവെക്കാനുള്ള കാരണമെന്ന്‌ രഞ്‌ജിത്ത്‌ പറയുന്നുമില്ല. എന്തായാലും ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടനെയുണ്ടാവില്ല എന്നാണ്‌ മോഹന്‍ലാലിനോട്‌ അടുത്ത കേന്ദ്രങ്ങളും പറയുന്നത്‌.

മഞ്‌ജുവിന്റെ ചലച്ചിത്ര പ്രവേശനം തടയാന്‍ സിനിമാ രംഗത്തെ ചില കേന്ദ്രങ്ങള്‍ തന്നെ പരിശ്രമിക്കുന്നുണ്ട്‌ എന്ന വാര്‍ത്തയെ ശരിവെക്കുന്നതാണ്‌ ഇപ്പോഴുണ്ടായ സിനിമയുടെ മാറ്റം. ഇതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ - മഞ്‌ജുവാര്യര്‍ ചിത്രം ഉടനെയെങ്ങും തീയറ്ററിലേക്ക്‌ എത്തുകയില്ല എന്ന്‌ ഉറപ്പായി. എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ബോബി സഞ്‌ജയ്‌ തിരക്കഥയെഴുതുന്ന ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്‌ജു അഭിനയ ജീവിതത്തിന്റെ രണ്ടാംഘടത്തിന്‌ തുടക്കം കുറിക്കുമെന്ന്‌ പറയപ്പെടുന്നു. മൂന്ന്‌ ആഴ്‌ചക്കുള്ളില്‍ ഈ ചത്രം തുടങ്ങുമെന്നാണ്‌ അണിയറയിലെ സംസാരം. എന്നാല്‍ ഹൗ ഓള്‍ ആര്‍ യു എന്ന ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍ പിന്മാറിയെന്നും പറയപ്പെടുന്നു.
മഞ്‌ജുവിന്റെ രഞ്‌ജിത്ത്‌ ചിത്രം തുടങ്ങും മുമ്പേ മുടങ്ങി
മഞ്‌ജുവിന്റെ രഞ്‌ജിത്ത്‌ ചിത്രം തുടങ്ങും മുമ്പേ മുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക