Image

മാസ്റ്റര്‍ സനുപ്‌ തരംഗമാകുന്നു

ജയമോഹനന്‍. എം Published on 12 November, 2013
മാസ്റ്റര്‍ സനുപ്‌ തരംഗമാകുന്നു
സനുഷയുടെ സഹോദരന്‍ സനൂപ്‌ നായകനായ ഫിലിപ്പ്‌സ്‌ ആന്‍ഡ്‌ മങ്കിപെന്‍ തീയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ മലയാള സിനിമയും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്‌ സനൂപ്‌ എന്ന പത്തുവയസുകാരനെയാണ്‌. ബാലതാരമായും ഇപ്പോള്‍ നായികയായും മലയാള സിനിമയില്‍ തിളങ്ങിയ സനുഷയുടെ ഇളയ സഹോദരന്‍ സനൂപാണ്‌ മങ്കി പെന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റയാന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്‌.

റയാന്‍ ഫിലിപ്പ്‌ എന്ന അഞ്ചാംക്ലാസുകാരന്റെ ഫാന്റസി ലോകമാണ്‌ മങ്കിപെന്‍ എന്ന സിനിമ. ചിത്രത്തില്‍ ജയസൂര്യ, രമ്യനമ്പീശന്‍, ജോയ്‌ മാത്യു തുടങ്ങിയ താരങ്ങളുണ്ടെങ്കിലും കുട്ടികളിലൂടെയാണ്‌ ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്‌. ഒരു കുട്ടിക്കഥയിലൂടെ കുട്ടികളായ കഥാപാത്രത്തിലൂടെ ഒരു പോപ്പുലര്‍ സിനിമയിലെ ഘടകങ്ങളായ ആക്ഷനും പ്രണയവും ഹ്യൂമറുമെല്ലാം ചേര്‍ത്ത്‌ കഥ പറഞ്ഞിരിക്കുന്നു സംവിധായകനായ റോജിന്‍ ഫിലിപ്പ്‌.
ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ചിരിക്കുന്ന റയാന്‍ ഫിലിപ്പായി അഭിനയിച്ച മാസ്റ്റര്‍ സനുപാണ്‌. മികച്ച അഭിനയ പ്രകടനം കാഴ്‌ചവെച്ചിരിക്കുന്നു എന്നു മാത്രമല്ല ഏതൊരാള്‍ക്കും അടുപ്പം തോന്നുന്നത്ര ക്യൂട്ടാണ്‌ കുട്ടി സനൂപ്‌. രൂപത്തില്‍ സനുഷയുടെ ഒരു നേര്‍പതിപ്പ്‌ തന്നെയാണ്‌ സനൂപ്‌. പ്രത്യേകിച്ചും സ്‌ത്രീപ്രേക്ഷകര്‍ക്കിടയിലാണ്‌ സനൂപിന്‌ പ്രശസ്‌തി വര്‍ദ്ധിച്ചിരിക്കുന്നത്‌. സെന്റിമെന്‍സ്‌ രംഗങ്ങളിലെ സനൂപിന്റെ പ്രകടനം ഇരുത്തം വന്ന മുതിര്‍ന്ന അഭിനേതാക്കളെപ്പോലും വിസ്‌മയിപ്പിക്കും വിധമായിരുന്നു.

മലയാള സിനിമയില്‍ നാളത്തേക്കുള്ള വാഗ്‌ദാനം തന്നെയാണ്‌ മാസ്റ്റര്‍ സനൂപ്‌ എന്ന ഒറ്റ സിനിമ കൊണ്ടു തന്നെ ഉറപ്പിച്ചിരിക്കുന്നു. ഒപ്പം മങ്കി പെന്‍ എന്ന വേറിട്ട സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു.
മാസ്റ്റര്‍ സനുപ്‌ തരംഗമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക