Image

സി.എഫ്‌.എല്‍ ബള്‍ബ്‌ കണ്ണിന്‌ കേടുവരുത്തുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 24 October, 2011
സി.എഫ്‌.എല്‍ ബള്‍ബ്‌ കണ്ണിന്‌ കേടുവരുത്തുമെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂയോര്‍ക്ക്‌: ഊര്‍ജ്ജ സംരക്ഷണത്തിനും ആഗോള താപനത്തെ ചെറുക്കുവാനും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രചാരത്തിലായ സി.എഫ്‌.എല്‍ ബള്‍ബുകള്‍ കണ്ണിന്‌ ഗുരുതരമായ കേടുവരുത്തുമെന്ന്‌ റിപ്പോര്‍ട്ട്‌. ഫ്‌ളൂറസന്റ്‌ വിഭാഗത്തില്‍പ്പെട്ട ബള്‍ബുകള്‍ വിളക്കുകള്‍ ഉപയോഗിക്കുന്നതുമൂലം തിമിരം പോലെയുള്ള രോഗങ്ങളില്‍ 12% വര്‍ധനയുണ്ടെന്നാണ്‌ പുതിയ കണ്ടെത്തല്‍.

ബള്‍ബിലെ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ കണ്ണുകളില്‍ റേഡിയേഷനു വിധേയമാകും. കണ്ണിലെ റെറ്റിനയ്‌ക്കു കേടുവരുത്താന്‍ അള്‍ട്രാ വയലറ്റ്‌ റേഡിയേഷനു കഴിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക