Image

മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തി

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 24 October, 2011
മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തി
ബോണ്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ യു.കെ, യൂറോപ്പ്‌, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ തിരുമേനി ജര്‍മനിയില്‍ സന്ദര്‍ശനം നടത്തി. സഭാമക്കളെ സന്ദര്‍ശിക്കാനെത്തിയ അഭിവന്ദ്യ തിരുമേനി ഒക്‌ടോബര്‍ 23ന്‌ ഞായറാഴ്‌ച ബോണിലെ പീത്രൂസ്‌ ആശുപത്രിയുടെ കപ്പേളയില്‍ വച്ച്‌ വി.കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ വച്ച്‌ നടന്ന സമ്മേളനത്തില്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഹൈഡല്‍ബര്‍ഗ്‌, ബിലഫെല്‍ഡ്‌, ഹാംബുര്‍ഗ്‌, കൊളോണ്‍-ബോണ്‍ ഇടവകകള്‍ സംയുക്തമായി തദവസരത്തില്‍ തിരുമേനിയ്‌ക്ക്‌ ഔദ്യോഗിക സ്വീകരണം നല്‍കി. ചടങ്ങില്‍ ഇടവക വികാരി റവ.ഫാ. ലൈജു മാത്യു അനുമോദന പ്രസംഗം നടത്തി. വി.കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ നെതര്‍ലന്‍ഡ്‌സിലെയു വിശ്വാസികള്‍ എത്തിയിരുന്നു. സ്‌നേഹവിരുന്നോടെ പരിപാടി കള്‍ സമാപിച്ചു.
മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക