Image

ഡ്യൂപ്പില്ലാതെ അഭിനയിച്ച സണ്ണി ലിയോണിന്‌ പരിക്ക്‌

Published on 12 November, 2013
ഡ്യൂപ്പില്ലാതെ അഭിനയിച്ച സണ്ണി ലിയോണിന്‌ പരിക്ക്‌
ബോളിവുഡ്‌ ഗ്ലാമര്‍ താരം സണ്ണി ലിയോണിന്‌ പരിക്ക്‌. ഒരു ഹിന്ദി സിനിമയില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ശ്രമിച്ചതാണ്‌ താരത്തിന്‌ വിനയായത്‌. കാറിനു മുകളിലൂടെ കയറില്‍ തൂങ്ങി പറന്നുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ്‌ താരത്തിന്‌ കയര്‍ പൊട്ടി കാറിനു മുകളില്‍ വീണു പരിക്കറ്റത്‌.

നടിയുടെ നടുവിനാണ്‌ പരിക്ക്‌. കുറച്ചു ദിവസം വിശ്രമം വേണമെന്നാണ്‌ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്‌.

ഗ്ലാമര്‍ രംഗങ്ങളോട്‌ വിടപറഞ്ഞ്‌ നല്ല കഥാപാത്രങ്ങള്‍ സ്വീകരിക്കാനാണ്‌ താരത്തിന്റെ തീരുമാനം. ഇതോടെയാണ്‌ ആക്‌ഷന്‍ രംഗത്തൊക്കെ അഭിനയിക്കാന്‍ താരം മുന്നോട്ടുവന്നിരിക്കുന്നത്‌.
ഡ്യൂപ്പില്ലാതെ അഭിനയിച്ച സണ്ണി ലിയോണിന്‌ പരിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക