Image

അല്‍ഫോന്‍സ്‌ കണ്ണന്താനത്തേയും പ്രതിയാക്കണം: ജിജി തോംസണ്‍

Published on 23 October, 2011
അല്‍ഫോന്‍സ്‌ കണ്ണന്താനത്തേയും പ്രതിയാക്കണം: ജിജി തോംസണ്‍
കൊച്ചി: പാമോയില്‍ കേസില്‍ അന്നത്തെ സിവില്‍ സപ്ലൈസ്‌ കമ്മിഷണറായിരുന്നു അല്‍ഫോന്‍സ്‌ കണ്ണന്താനത്തെയും പ്രതി ചേര്‍ക്കണമെന്ന്‌ കേസിലെ അഞ്ചാം പ്രതിയും കോര്‍പ്പറേഷന്‍ എം.ഡിയുമായിരുന്ന ജിജി തോംസണ്‍ ആവശ്യപ്പെട്ടു. അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവച്ചാണ്‌ ഇപ്പോള്‍ അല്‍ഫോന്‍സ്‌ കണ്ണന്താനം കേസില്‍ കക്ഷിചേരാന്‍ എത്തിയിട്ടുള്ളത്‌. കേസ്‌ അന്വേഷണം നടന്ന കാലത്ത്‌ ഇതുമായി ബന്ധപ്പെട്ട്‌ ഒരു തെളിവും അല്‍ഫോന്‍സ്‌ കണ്ണന്താനം അന്വേഷണ ഏജന്‍സി മുമ്പാകെ ഹാജരാക്കിയിട്ടില്ല. കേസില്‍ അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെയ്‌ക്കുന്നത്‌ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ അല്‍ഫോന്‍സ്‌ കണ്ണന്താനത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ജിജി തോംസണ്‍ കോടതിയില്‍ നല്‍കിയ തടസ്സഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക