Image

തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; 50 പേര്‍ക്ക്‌ പരിക്ക്‌, നിരവധി നാശനഷ്‌ടം

Published on 23 October, 2011
തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; 50 പേര്‍ക്ക്‌ പരിക്ക്‌, നിരവധി നാശനഷ്‌ടം
അങ്കാറ: തുര്‍ക്കിയുടെ കിഴക്കന്‍ നഗരമായ വാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ അമ്പതിലേറെ പേര്‍ക്ക്‌ പരിക്കേറ്റതായും ഏഴോളം കെട്ടിടങ്ങള്‍ തകര്‍ന്നതായും വാര്‍ത്താ എജന്‍സികള്‍ അറിയിച്ചു. ഇറാനോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ്‌ വാന്‍. ഡിയാര്‍ബകിര്‍, സിര്‍ത്ത്‌, ബാത്‌ മാന്‍, മാര്‍ഡിന്‍ തുടങ്ങിയ നഗരങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജി വകുപ്പ്‌ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക