Image

നടി ജിയാഖാന്‍ കൊല്ലപ്പെട്ടതാകാമെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌

Published on 09 November, 2013
നടി ജിയാഖാന്‍ കൊല്ലപ്പെട്ടതാകാമെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: നടി ജിയാ ഖാന്‍ കൊല്ലപ്പെട്ടതാകാമെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌. ജിയയുടെ അടിവസ്‌ത്രങ്ങളില്‍ രക്തം കണ്‌ടതും, നഖത്തിന്‌ അടിയില്‍ നിന്ന്‌ മറ്റൊരാളുടെ മാംസവും രക്തവും കണ്‌ടത്തിയതാണ്‌ കൊലപാതകമെന്ന്‌ സംശയിത്തിന്‌ കാരണം.

ജൂണ്‍ മൂന്നിനാണ്‌ ജൂഹുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ ജിയാ ഖാനെ കണ്‌ടെത്തിയത്‌. മരണത്തിന്‌ മുന്‍പ്‌ മറ്റൊരു പ്രവര്‍ത്തി ചെയ്യുന്നതിന്‌ അശക്തയാകുന്ന അളവില്‍ മദ്യം ജിയയുടെ ശരീരത്തില്‍ ഉണ്‌ടായിരുന്നതായും പരിശോധനയില്‍ പറയുന്നു. അപ്പോള്‍ ജിയ സ്വയം കുരുക്കിട്ട്‌ എങ്ങനെ തൂങ്ങിമരിച്ചുവെന്ന വാദവും ഉയരുന്നു.

ജിയയുടെ കാമുകനായിരുന്ന സൂരജ്‌ പഞ്ചോളിയാണ്‌ മരണത്തിന്‌ കാരണമെന്നാണ്‌ റാബിയാ ഖാന്റെ ആരോപണം. കേസില്‍ അറസ്റ്റിലായിരുന്ന സൂരജ്‌ ഇപ്പോള്‍ ജാമ്യത്തിലാണ്‌. നടന്‍ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ്‌ സൂരജ്‌ പഞ്ചോളി.
നടി ജിയാഖാന്‍ കൊല്ലപ്പെട്ടതാകാമെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക