Image

സര്‍ട്ടിഫിക്കറ്റ്‌ പിടിച്ചുവയ്‌ക്കുന്ന നഴ്‌സിംഗ്‌ സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കും

Published on 23 October, 2011
സര്‍ട്ടിഫിക്കറ്റ്‌ പിടിച്ചുവയ്‌ക്കുന്ന നഴ്‌സിംഗ്‌ സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കും
ന്യൂഡല്‍ഹി: നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുകയോ ബോണ്ട്‌ നീട്ടുകയോ ചെയ്യുന്ന നഴ്‌സിഗ്‌ സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദു ചെയ്യുമെന്ന്‌ നഴ്‌സിംഗ്‌ കൗണ്‍സിലംഗം ആന്റോ ആന്റണി മുന്നറിയിപ്പു നല്‍കി. മുംബൈയില്‍ നേഴ്‌സിംഗ്‌ സ്‌കൂളിലെ കുട്ടികളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ പരാതി കിട്ടിയ 12 സ്ഥാപനങ്ങള്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്‌ട്‌. സര്‍ട്ടിഫിക്കറ്റുകള്‍ അതാതു നഴ്‌സുമാരുടെ അവകാശമാണെന്നും അവ പരിശോധിച്ച ശേഷം തിരികെ നല്‌കാന്‍ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്‌ടിക്കാട്ടി.

മുംബൈയിലും ഡല്‍ഹിയിലും അടക്കം മലയാളി നഴ്‌സുമാര്‍ നേരിടുന്ന ദുരിതങ്ങള്‍ പരിഹരിക്കാനും ന്യായമായ സേവന, വേതന വ്യവസ്ഥകള്‍ ഉറപ്പാക്കാ നും നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും നിയമമന്ത്രി കെ.എം. മാണിയും അറിയിച്ചു.

മുംബൈ ആശുപത്രികളിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ജീവനൊടുക്കേണ്‌ടി വന്ന ബീന എന്ന നഴ്‌സിന്റെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‌കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനോടു നേരിട്ട്‌ ആവശ്യപ്പെട്ടതായും ആന്റോ ആന്റണി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച്‌ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്‌ണനു നിവേദനം നല്‌കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക